മണിമാരന്‍
കാണാന്‍ നല്ല ഭംഗിയുള്ള ശലഭമാണ് മണിമാരന്‍. നമ്മുടെ നാട്ടിലെ പൊന്തക്കാടുകളിലും കുറ്റിക്കാടുകളിലും മറ്റും ഇവ പറന്നു നടക്കും. അത്ര വേഗത്തില്‍ പറക്കുന്നവരല്ല ഇവര്‍. അതു പോലെ കൂട്ടം ചേര്‍ന്ന് പറക്കുന്നവരല്ല ഇവര്‍. അതുപോലെ കൂട്ടം ചേര്‍ന്ന് പറക്കുന്നതും ഇവയ്ക്ക് അത്ര ഇഷ്ടമല്ല. മിക്കപ്പോഴും ഒറ്റയ്ക്കാണ് ഈ ശലഭം പറന്നു നടക്കുന്നത്.
ആണ്‍ ശലഭത്തിന്റെ ചിറകിന്റെ മുകള്‍ഭാഗം നീലകലര്‍ന്ന വയലറ്റ് നിറമാണ്. പെണ്‍ശലഭത്തിന്റെ ചിറകിന്റെ മുകള്‍ഭാഗത്തിന് തവിട്ടോ കറുപ്പോ ആയിരിക്കും.
പയറ് വര്‍ഗ്ഗത്തില്‍പ്പെട്ട ചെടികളിലാണ് ഇവ മുട്ടയിടുന്നത്. ഇവയുടെ ശലഭപ്പുഴുവിന് ഇളം പച്ചനിറമാണ്. പുഴുവിന്റെ മുതുകില്‍ ഒരു ഇരുണ്ട വരയുണ്ടാവും. വശങ്ങളില്‍ ഇളം തവിട്ടുനിറത്തിലും വെളുപ്പ് നിറത്തിലുള്ള പുള്ളികളുമുണ്ട്.പ്യൂപ്പകള്‍ക്കു ഇളം പച്ചനിറമായിരിക്കും.