EncyclopediaInsectsWild Life

മലബാര്‍ റാവന്‍

അത്യപൂര്‍വമായ ഒരിനം ശലഭമാണ് മലബാര്‍ റാവന്‍. പശ്ചിമഘട്ട പ്രദേശങ്ങളിലാണ് ഈ ശലഭങ്ങളെ കണ്ടു വരുന്നത്. മലബാര്‍ റാവന്‍ ചിത്രശലഭങ്ങള്‍ ലോകത്ത് മറ്റൊരിടത്തുമില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

 ഈയിനം ചിത്രശലഭങ്ങളെ കാണാന്‍ വലിയ ഭംഗിയൊന്നുമില്ല. കാടുകളാണ് ഇവയുടെ ഇഷ്ടമേഖല. കാടുവിട്ടു പുറത്തിറങ്ങാന്‍ ഇവയ്ക്ക് വലിയ താത്പര്യമില്ല.

 നരച്ച തവിട്ടു നിറമാണ്‌ ഈ ശലഭങ്ങള്‍ക്ക്. മുന്‍ ചിറകുകളിലെ വെളുത്ത പുള്ളികളാണ് ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. റാവന്റെ രണ്ടു ജോഡി നീളം കൂടിയതുമാണ്.

 മലബാര്‍ റാവന്‍ ചിത്രശലങ്ങള്‍ വളരെ വേഗത്തില്‍ പറക്കുന്ന കൂട്ടരാണ്. ഈയിനത്തിലെ ആണ്‍ ശലഭങ്ങള്‍ നനഞ്ഞ നിലത്ത് ഈര്‍പ്പം വലിച്ചെടുക്കാന്‍ ഇരിക്കാറുണ്ട്. വെയില്‍ കായാന്‍ ഇവയ്ക്ക് ഇഷ്ടമല്ല. തണല്‍ പറ്റിയാണ് ഇവ കൂടുതലും സഞ്ചരിക്കുന്നത്.