EncyclopediaInsectsWild Life

ചുണ്ടന്‍ ശലഭം

ചുണ്ടന്‍ ചിത്രശലഭത്തിന്റെ ചിറകിന് കറുപ്പിനോടടുത്ത തവിട്ടുനിറമാണ്. ചിറകില്‍ കുറച്ച് മഞ്ഞ പൊട്ടുകള്‍ ഉണ്ടാവും. ചെറിയ കൂട്ടങ്ങളായി സഞ്ചരിക്കുന്നവരാണ് ഇവര്‍.

 കാണാന്‍ അത്ര ഭംഗിയൊന്നുമില്ലെങ്കിലും ഇവയുടെ ചുണ്ട് ആകര്‍ഷകമാണ്. ആണ്‍പൂമ്പാറ്റകള്‍ മറ്റു പൂമ്പാറ്റകളെ ഓടിച്ച് വിടാറുണ്ട്. ചുണ്ടന്‍ ശലഭത്തെ കണ്ടുവരുന്നത് കാട്ടിലാണ്. കാട്ടിലെ നീര്‍ച്ചാലുകളുടെ അടുത്ത പ്രദേശങ്ങളിലാണ് ചുണ്ടന്‍ ശലഭത്തെ കൂടുതലായും കണ്ടുവരുന്നത്. കൂര്‍ത്ത കൊക്കുപോലുള്ള വായ്‌ഭാഗവും അതിവേഗത്തിലുള്ള പറക്കലും ഇവയെ മറ്റു ശലഭങ്ങളില്‍ നിന്നും വ്യത്യസ്തരാക്കുന്നു. ഉയരത്തില്‍ പറക്കുന്ന കൂട്ടരാണ് ഇവര്‍.