ഇലമുങ്ങി ശലഭം
അതിവേഗം ഇലകള്‍ക്കിടയില്‍ മറയുന്ന സ്വഭാവമുള്ള ഒരു പൂമ്പാറ്റയാണ് ഇലമുങ്ങി. ശരവേഗത്തിലാണ് പറക്കല്‍. കാണാന്‍ ഭംഗിയുള്ള ഒരു പൂമ്പാറ്റയാണിത്.
സാധാരണയായി കുറ്റിക്കാടുകളിലും പൊന്തക്കാടുകളിലുമാണ് ഇവ താമസിക്കുന്നത്. മുന്‍ ചിറകുകള്‍ക്ക് ഇരുണ്ട തവിട്ടുനിറമാണ്. പിന് ചിറകിന്റെ കീഴ്ഭാഗം വെണ്ണ പോലെ വെളുത്തതാണ്. ഇതിന്റെ അറ്റത്ത് പാടുകള്‍ ഉണ്ടാവും. മുന്‍ ചിറകിന്റെ മുന്നിലും കറുത്ത പൊട്ടുകള്‍ ഉണ്ടാവും. വെയില് കായുന്ന സ്വഭാവമുണ്ട്. മഴക്കാലത്തും മഴ കഴിഞ്ഞുള്ള സമയത്തുമാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. തേന്‍ കുടിയന്മാര് ആണ് ഇലമുങ്ങികള്. ഇലകള്‍ക്കിടയിലൂടെ പറന്നു കളിക്കുന്ന ഇവ മറ്റു ശലഭങ്ങളെ അടുപ്പിക്കാറില്ല.
കാട്ടുകാച്ചില്‍, കാച്ചില് എന്നിവയിലാണ് ഇലമുങ്ങികള് മുട്ടയിടുന്നത്. പുഴുക്കളുടെ സ്ഥിരതാമസം ഇലക്കൂടുകലിലാണ് ഇവ സന്ധ്യാസമയത്താണ് ഭക്ഷണം തേടുന്നത്. ഇലകളാണ് പ്രധാന ആഹാരം. പകല്‍ ലാര്‍വകള്‍ കൂടുകളില്‍ തന്നെ കഴിയും. ഇവയ്ക്ക് കടും നീല നിറമാണ്. പ്യൂപ്പകളും ഇലക്കൂടുകലിലാണ് താമസിക്കുന്നത്.