ലെയ്സ് ശലഭം
ഇന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്ന ഒരു പൂമ്പാറ്റയാണിത്. ഇന്ത്യയില്‍ പശ്ചിമഘട്ടത്തിലാണ് ഇവയുടെ താമസം. വംശനാശഭീഷണി നേരിടുന്ന ഇവ കാടുകളില്‍ കാണപ്പെടുന്ന മനോഹരമായ ഒരു പൂമ്പാറ്റയാണ്. ചിറകിനരികുകളില് കറുപ്പില്‍ വെളുത്ത വരകളുള്ള തൊങ്ങല് ഉള്ളതിനാലാണ് ഇവയെ ലെയ്സ്വിങ്ങ് എന്നുവിളിക്കുന്നത്. വേഗത്തിലാണ് പറക്കല്‍.പൂക്കളുടെ തേന്‍നുകരും പതിവാണ്.