ചായങ്ങള്‍
വസ്ത്രങ്ങള്‍ക്ക് നിറം നല്‍കാനുപയോഗിക്കുന്ന പ്രകൃതിജന്യങ്ങളോ സംശ്ലേഷിതങ്ങളോ ആയ ജൈവ യൗഗികങ്ങളാണ് ചായങ്ങള്‍.ഇ൦ഗ്ലീഷുകാരനായ വില്യം ഹെന്‍റി പെര്‍ക്കിന്‍ ആണ് ആദ്യമായി ഒരു ചായം സംശ്ലേഷിച്ചുണ്ടാക്കിയത്.ഈ കണ്ടുപിടിത്തo വന്‍തോതിലുള്ള കൃത്രിമ ചായവ്യവസായത്തിന് തുടക്കം കുറിച്ചു.സംശ്ലാഷക കാര്‍ബണിക രസതന്ത്രത്തിന്‍റെ വളര്‍ച്ചക്കും ഇത് പ്രചോദനമേകി.
1856ല്‍ മലേറിയയുടെ ചികിത്സക്ക് ഉപയോഗിക്കുന്ന ക്വിനൈന്‍, കോള്‍ടാറില്‍ നിന്ന് നിര്‍മ്മിക്കാന്‍ കഴിയുമോ എന്ന പരീക്ഷണത്തിന് പെര്‍ക്കിന്‍ തുടക്കമിട്ടു.കോള്‍ടാറിനോട് അനിലീനും പൊട്ടാസ്യം ഡ്രൈക്രോമേറ്റും ചേര്‍ത്തപ്പോള്‍ മിശ്രം നീലലോഹിത വര്‍ണമായിത്തീര്‍ന്നു. നീല ലോഹിതവര്‍ണമായ പദാര്‍ഥ൦ ഖരരൂപത്തില്‍ അദ്ദേഹം നിഷ്പ്രയാസം വേര്‍തിരിച്ചെടുത്തു.
വേര്‍തിരിച്ചെടുക്കപ്പെട്ട ഈ പദാര്‍ഥo തുണികള്‍ക്ക് ചായം നല്‍കാന്‍ പറ്റിയതായിരിക്കുമെന്ന് പെര്‍ക്കിന്‍ ഊഹിച്ചു.പരീക്ഷണാര്‍ഥം ,പെര്‍ക്കിന്‍ ഈ’ പദാര്‍ത്ഥം സ്കോട്ട്ലന്‍ഡിലെ ഒരു വര്‍ണത്തുണിത്തര നിര്‍മാണശാലയിലേക്കയച്ചു. പട്ടുതരങ്ങള്‍ക്ക് ചായം കൊടുക്കാന്‍ ആ പദാര്‍ത്ഥം ഒന്നാന്തരമാണെന്നും തങ്ങള്‍ക്കിത് വ്യവസായികാടിസ്ഥാനത്തില്‍ ആവശ്യമുണ്ടെന്നും കമ്പനിയുടെ മറുപടി വന്നു.താന്‍ കണ്ടുപിടിച്ച പദാര്‍ത്ഥത്തിനു പെര്‍ക്കിന്‍ അനിലീന്‍ പര്‍പ്പിള്‍ എന്നു പേരിട്ടു.വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ചു അങ്ങനെ ആറുമാസത്തിനകം ലോകത്തിലെ ആദ്യത്തെ കൃത്രിമച്ചായം പുറത്തിറങ്ങി.
അപൂരിത ഗ്രൂപ്പുകളുടെ സാന്നിധ്യമാണ് ചായങ്ങളുടെ നിറത്തിന് കാരണം വസ്ത്രത്തില്‍ ചായം പിടിപ്പിക്കുന്ന രീതിയെ അടിസ്ഥാനപ്പെടുത്തിയോ രാസസ്വഭാവത്തെ അടിസ്ഥാനപ്പെടുത്തിയോ ചായങ്ങളെ തരംതിരിക്കാവുന്നതാണ്.ചായലായനിയില്‍ വസ്ത്രംമുക്കി നേരിട്ട് നിറം പിടിപ്പിക്കാന്‍ കഴിയുന്ന ചായങ്ങളെ അടിസ്ഥാനചായങ്ങളെന്നു വിളിക്കുന്നു.ഒരു മോര്‍ഡന്റിന്റെ സാനിധ്യത്തില്‍ മാത്രം തുണിയില്‍ പിടിപ്പിക്കാന്‍ പറ്റുന്ന ചായങ്ങളാണ് മോര്‍ഡന്റ് ചായങ്ങള്‍ ,വാറ്റ് ചായങ്ങള്‍ ജലത്തില്‍ അലേയമാണ് തുണിയുടെ ഉപരിതലത്തില്‍ വെച്ചാണ് ഇന്‍ഗ്രേന്‍ ചായങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്.ഡിസ്പേഴ്സ് ചായങ്ങള്‍ കൊളോയിഡല്‍ ലായിനി ഉപയോഗിച്ചാണ് പിടിപ്പിക്കുന്നത്.രാസപരമായി നൈട്രോ ചായങ്ങള്‍ ,ഡൈഫീനൈല്‍ മീഥേന്‍ ചായങ്ങള്‍ ക്സാന്തെന്‍ ചായങ്ങള്‍,ആന്ത്രാക്വിനോണ്‍ ചായങ്ങള്‍ തുടങ്ങി നിരവധി വിഭാഗങ്ങളുണ്ട്.