റേഡിയോ
റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് വിദൂര സ്ഥാനങ്ങള്‍ക്കിടയിലുള്ള വാര്‍ത്താവിനിമയമാണ് റേഡിയോ. വിനോദോപാധിയായും റേഡിയോ ഉപയോഗിക്കപ്പെടുന്നു.ഒരു കി.മീ മുതല്‍ 100 കി.മീ വരെ തരംഗ ദൈര്‍ഘ്യമുള്ള ഇലക്ട്രോ മാഗ്നെറ്റിക് വികിരണങ്ങളാണ് റേഡിയോതരംഗങ്ങള്‍ .പ്രകാശവേഗത്തിലാണ് റേഡിയോതരംഗങ്ങള്‍ സഞ്ചരിക്കുന്നത്.
റേഡിയോ പ്രക്ഷേപണകേന്ദ്രത്തില്‍ ഒരു ദോലകത്തിന്റെ സഹായത്തോടെ സൃഷ്ടിക്കപ്പെടുന്ന റേഡിയോ ഫ്രീക്വന്‍സി വാഹക തരംഗങ്ങളെ പ്രക്ഷോപണം ചെയ്യേണ്ട സിഗ്നലുപയോഗിച്ച് മോഡുലേറ്റ് ചെയ്യുന്നു.മോഡുലേറ്റ് ചെയ്യപ്പെട്ട സിഗ്നലിന്റെ പ്രവര്‍ധനം ചെയ്ത് അതിന്‍റെ ശക്തിവര്‍ദ്ധിപ്പിച്ച ശേഷം ഒരു ആന്‍റിനയുടെ സഹായത്തോടെ പ്രക്ഷേപണം ചെയ്യുന്നു.ദൂരെയുള്ള കേന്ദ്രത്തിലെ റേഡിയോ റിസീവറുമായി ബന്ധിച്ചുള്ള ആന്റിന മേല്‍പ്പറഞ്ഞ സിഗ്നലിനെ പിടിച്ചെടുക്കുന്നു.ഈ റേഡിയോ ഫ്രീക്വന്‍സി സിഗ്നലില്‍ നിന്നും ഡീമോഡുലേഷന്‍ എന്ന പ്രക്രിയയിലൂടെ ഓഡിയോ സിഗ്നല്‍ വേര്‍തിരിച്ചെടുത്ത് അതിന്‍റെ ആവശ്യാനുസരണം പ്രവര്‍ധനം ചെയ്ത് ഉച്ചഭാഷിണിയിലേക്ക് നയിക്കുന്നു.
ഒരിടത്ത് നിന്ന് മറ്റൊരു നിര്‍ദിഷ്ടസ്ഥലത്തേക്കുള്ള റേഡിയോ വാര്‍ത്താവിനിമയ സംവിധാനത്തില്‍ ഓരോ കേന്ദ്രത്തിലും ട്രാന്‍സ്മിറ്ററും റിസീവറും ഉണ്ടായിരിക്കും.ഒരു പ്രത്യേക കേന്ദ്രത്തില്‍ നിന്നും പരിപാടികള്‍ പ്രക്ഷേപണം ചെയ്യുകയും നിരവധി ശ്രോതാക്കള്‍ തങ്ങളുടെ റിസീവറുകളിലൂടെ അവ കേള്‍ക്കുകയും ചെയ്യുന്നു.ദീര്‍ഘദൂര റേഡിയോ പ്രക്ഷോപണത്തിനു ഹ്രസ്വ റേഡിയോ തരംഗങ്ങളാണ് ഉചിതം.
19 നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ വൈദ്യുതിയേയും കാന്തികശക്തിയേയുംകുറിച്ചുള്ള ഗവേഷണം തകൃതിയായി മുന്നേറിക്കൊണ്ടിരുന്നു.റേഡിയോ കണ്ടുപിടിക്കുന്നതിനെ സംബന്ധിച്ച് മാക്സ്വേല്‍ നടത്തിയ ഗവേഷണങ്ങള്‍ 1888 ആയപ്പോഴേക്കും മൂര്‍ദ്ധന്യദശയിലെത്തി.ഇതേ മേഖലയില്‍ ഹെയ്ന്റിച്ച് ഹെര്‍ട്സ് നടത്തിയ ഗവേഷണമാണ് ഇത് സാധ്യമാക്കിയത്.എന്നാല്‍ ഇറ്റലിക്കാരനായ മാര്‍ക്കോണിയാണ് റേഡിയോയെ വാര്‍ത്താവിനിമയ-വിനോദോപാധി എന്ന നിലയില്‍ വളരാന്‍ കളമൊരുക്കിയത്.