ഗുരുത്വാകര്‍ഷണനിയമം
സര്‍ ഐസക്ന്യൂട്ടണ്‍ കണ്ട സാധാരണമായ ഒരു കാഴ്ച അസാധാരണമായ ഒരു കണ്ടുപിടിത്തത്തിന് വഴിതെളിച്ചു.ഒരു ആപ്പിള്‍ താഴേക്കു വീഴുന്നതായിരുന്നു ആ കാഴ്ച.ആപ്പിളിന്റെ ഈ വീഴ്ച ന്യൂട്ടനെ അഗാധമായി ചിന്തിപ്പിച്ചു.ആപ്പിളിനെ ഭൂമിയിലേക്ക് വീഴാന്‍ പ്രേരിപ്പിക്കുന്ന അതേ ബലം തന്നെയല്ലെ ചന്ദ്രനേ വരുതിയില്‍ നിര്‍ത്താനും ഭൂമി പ്രയോഗിക്കുന്നത്?ഇതായിരുന്നു അദ്ദേഹത്തിന്‍റെ ചിന്ത.ഗുരുത്വാകര്‍ഷണം എന്ന സിദ്ധാന്തത്തിന്‍റെ ഉദയം ഇവിടെ നിന്നായിരുന്നു.
പ്രകൃതിനിയമങ്ങള്‍ ഭൂമിയിലുള്ള വസ്തുക്കള്‍ക്കും ആകാശത്തിലെ ഗോളങ്ങള്‍ക്കും വ്യത്യസ്തമാണെന്ന അരിസ്റ്റോട്ടിലിന്റെ സിദ്ധാന്ത൦ ഇതോടെ ചോദ്യം ചെയ്യപ്പെട്ടു.രണ്ടിനെയും കൂട്ടിയിണക്കുന്നത് ഒരേ നിയമം തന്നെയാണെന്ന് ഇതോടെ സ്ഥാപിക്കപ്പെട്ടു.
പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പരസ്പരം ആകര്‍ഷിക്കുന്നുണ്ട്.രണ്ടു വസ്തുക്കള്‍ തമ്മിലുള്ള ആകര്‍ഷണം അവയുടെ ദ്രവ്യമാനത്തിന്റെ ഗുണനഫലത്തിനു ആനുപാതികമായിരിക്കും.അത്പോലെ അവ തമ്മിലുള്ള അകലത്തിന്റെ വര്‍ഗത്തിന് വിപരീതാനുപാതത്തിലും ആയിരിക്കും.ഇതാണ് ഗുരുത്വാകര്‍ഷണ നിയമത്തിന്റെ അന്തസത്ത.
1651ല്‍ തന്നെ ന്യൂട്ടണ്‍ തന്‍റെ ഗുരുത്വാകര്‍ഷണ നിയമത്തെ രൂപം നല്‍കിയിരുന്നെങ്കിലും 1666ലാണ് ഗുരുത്വാകര്‍ഷണനിയമത്തെ പ്രസിദ്ധപ്പെടുത്തിയത്.
ആണവ ഭൗതികശാസ്ത്രത്തിന്‍റെ അടിത്തറ കെട്ടിപ്പടുത്തിരിക്കുന്നത് ഗുരുത്വാകര്‍ഷണ നിയമത്തിനനുസൃതമായാണ് പ്രപഞ്ചത്തിലെ ഏതൊരു പദാര്‍ത്ഥത്തിന്‍റെയും ഓരോ കണവും മറ്റൊരു പദാര്‍ത്ഥത്തിന്‍റെ കണത്തെ ശക്തിയോടെ ആകര്‍ഷിക്കുന്നു.
ന്യൂട്ടന്‍റെ ഗുരുത്വാകര്‍ഷണ നിയമം ജ്യോതിശാസ്ത്രത്തിന്റെയും ആധുനിക ഭൗതികശാസ്ത്രത്തിന്‍റെയും അടിത്തറ പാകി.ജ്യോതിശാസ്ത്രത്തില്‍ ഈ നിയമം ഇപ്പോഴും ഉപയോഗിച്ചുവരുന്നുണ്ട്.