EncyclopediaInventionsScienceTechnology

ഫിലിം

ഫോട്ടോഗ്രാഫിക്ക് പ്രക്രിയയില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു വസ്തുവാണ് ഫിലിം.ഫിലിമിനെ പ്രകാശവിധേയമാക്കിയാണ് ചിത്രo എടുക്കുന്നത്.ഫിലിമില്‍ ചിത്രം ആദ്യം അദൃശ്യമായിരിക്കും.പിന്നീട് ഡെവലപ്പ് ചെയ്യ്താണ് ചിത്രം ദൃശ്യമാക്കുന്നത്.ഫോട്ടോഗ്രാഫിയുടെ ആദിമരൂപമായിരുന്ന കാലോടൈപ്പ് പ്രക്രിയയില്‍ ഫിലിമിലെ ചിത്രം നെഗറ്റീവ് ആയിരുന്നു.ചിത്രം വ്യക്തമാക്കുന്നതിന് മറ്റൊരു കടലാസില്‍ പകര്‍ത്തണമായിരുന്നു.

   1851 ല്‍ സ്കോട്ട് ആര്‍തര്‍ എന്നയാളാണ് ഫിലിമിന്റെ കണ്ടുപിടിത്തത്തിന് തുടക്കം കുറിച്ചത്.അദ്ദേഹം നിര്‍മിച്ച ഒരു തരo കൊഴുത്ത ലായിനിയായ കൊളോഡിയോണ്‍ ഉണക്കിയെടുത്താല്‍ അത് കട്ടിയുള്ളതും സുതാര്യവുമായ ഒരു ഫിലിമായി മാറും.ഇതില്‍ നിന്ന് മികച്ച പ്രിന്റുകള്‍ എടുക്കാമെന്ന് അദ്ദേഹം മനസിലാക്കി.

  കോളോഡിയോണിനുപകരം മൃഗങ്ങളുടെ എല്ലുകളില്‍ നിന്നും ചര്‍മത്തില്‍ നിന്നും നിര്‍മിച്ച ജലാറ്റിന്‍ ഉപയോഗിച്ച് ഫിലിം ഉണ്ടാക്കാമെന്ന് 1871ല്‍ ഡോ.ആര്‍.എല്‍ മാഡോക്സ് കണ്ടുപിടിച്ചു.ഉണക്കിയ ജലാറ്റിന്‍ വെള്ളത്തിലിട്ടാല്‍ വികസിച്ചുവരും.അതിനാല്‍ ഇവയെ ഉണക്കിയ രൂപത്തില്‍ പ്രകാശവിധേയമാക്കാനും പിന്നീട് സൗകര്യംപോലെ ഡവലപ്പ് ചെയ്യ്തെടുക്കാനും കഴിയും.

  യഥാര്‍ത്ഥ ഫിലിം കണ്ടുപിടിച്ചത് 1889ല്‍ ആണെന്ന് പറയാം.അതുവരെ അടിസ്ഥാനമായി ഉപയോഗിച്ചിരുന്ന ഗ്ലാസ് തുണ്ടിനെ മാറ്റി വളയ്ക്കാവുന്ന പ്ലാസ്റ്റിക്ക് പ്രചാരത്തില്‍ വന്നത് ഈ കാലയളവിലാണ്.

  ഫിലിമില്‍ സാധാരണനിലയില്‍ ജലാറ്റിന്റെ നേരിയ ഒരു സ്തരമാണുള്ളത്.ഇതില്‍ അലേയ സില്‍വര്‍ ലവണങ്ങളുടെ നേരിയ തരികള്‍ അടങ്ങിയിരിക്കും.ഈ സില്‍വര്‍ ലവണങ്ങളെ പ്രകാശം വിഘടിപ്പിക്കുന്നു.ഇത്തരത്തില്‍ സില്‍വറും സ്വതന്ത്ര ഹാലൊജനും സൃഷ്ടിക്കപ്പെടുന്നു.ഇത് ജലാറ്റിനിലും സ്ഥരത്തിലുള്ള മറ്റു വസ്തുക്കളിലും പ്രതികരിക്കുന്നു.സാധാരണ ക്യാമറയില്‍ പ്രകാശത്തിനു വിധേയമാകുന്ന സില്‍വര്‍ വളരെ നേരിയ അളവില്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.അതിനാല്‍ ഡവലപ്പ് ചെയ്തെടുത്താല്‍ മാത്രമേ ചിത്രം തെളിയൂ.

    ആധുനിക രീതിയിലുള്ള കളര്‍ഫിലിമുകളില്‍ മൂന്നു ഫോട്ടോഗ്രാഫിക് ലെയറുകളുണ്ട്. നീല,പച്ച, ചുവപ്പ്, എന്നിവയോട് സംവേദനക്ഷമത കാട്ടുന്ന സ്തരങ്ങളാണിവ.മനുഷ്യനേത്രത്തില്‍ നിരവധി ഗ്രാഹികള്‍ ഉണ്ടെങ്കിലും മേല്‍പ്പറഞ്ഞ നിറങ്ങളോടാണു പ്രധാനമായും സംവേദനക്ഷമത കാണിക്കാറുള്ളത് എന്നതാണ് ഇതിന്‍റെ അടിസ്ഥാനം ഈ മൂന്നുതര൦ ഗ്രാഹികളെയും ഉത്തേജിപ്പിക്കുന്നതിന്റെ അളവനുസരിച്ചാണ് മറ്റു നിറങ്ങള്‍ കാണാന്‍ കഴിയുന്നത്.