‘അരണ കടിച്ചാല്‍ ഉടനെ മരണം’എന്നു പറയുന്നത് എന്തുകൊണ്ട്??
അരണ ഒരു വിഷ ജന്തുവല്ല.ആണ് അരണങ്ങളുടെ ഇരു വശങ്ങളിലും കാണുന്ന ചുവപ്പ് കലര്‍ന്ന മഞ്ഞനിറം വിഷമാണെന്ന് പലരും കരുതുന്നു.ഇതാകട്ടെ പ്രത്യുല്പാദന കാലത്ത് മാത്രം കാണുന്ന ഒരു സവിശേഷതയാണ്.
പാമ്പിന് വിഷത്തിനുപോലും യഥാര്‍ഥത്തില്‍ നിറമില്ല.നിറവും വിഷവുമായി ബന്ധമൊന്നുമില്ല എന്ന് പറയാം.അതുകൊണ്ട് അരണ കടിച്ചാല്‍ ഉടനെ മരണം എന്നത് അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു പ്രചാരണം മാത്രമാണ്.