Chutney RecipesCookingEncyclopedia

ആപ്പിള്‍ ചമ്മന്തി

പാകം ചെയ്യുന്ന വിധം
ആപ്പിള്‍ തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക.തേങ്ങ, പച്ച മുളക്, ചുവന്നുള്ളി, ഇഞ്ചി, കറിവേപ്പില, ഉപ്പ് എന്നീ ചേരുവകള്‍ തരുതരുപ്പായി അരച്ചു ചേര്‍ക്കുക,ആപ്പിള്‍ കഷണങ്ങളും അതിനോടൊപ്പം ചേര്‍ത്ത് അരയ്ക്കുക.ചെറുനാരങ്ങാനീര് അവസാനം ചേര്‍ത്തിളക്കുക.

ചേരുവകള്‍

1.പുളിയുള്ള ആപ്പിള്‍ – പകുതി
2.തേങ്ങാ ചിരകിയത് – ഒരു കപ്പ്‌
പച്ച മുളക് – ഒന്ന്
ചുവന്നുള്ളി – രണ്ട്
ഇഞ്ചി – ചെറിയ കഷ്ണം
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – പാകത്തിന്
3.ചെറുനാരങ്ങാ നീര് – കാല്‍ ടീസ്പൂണ്‍