ഉരുളക്കിഴങ്ങ്ക്കറി
പാകം ചെയ്യുന്ന വിധം
ഉരുളക്കിഴങ്ങ് കഷണങ്ങളാക്കി വയ്ക്കുക, ഉള്ളിതൊലിച്ചു കഴുകി കഷണങ്ങളാക്കുക .പച്ചമുളക് നീളത്തില്‍ കീറിയിടണം എല്ലാം ചേര്‍ത്ത് ഒരു പാത്രത്തില്‍ കുറച്ച് വെള്ളം ഒഴിച്ച് വേവിക്കുക. ഉരുളക്കിഴങ്ങ് വെന്തശേഷം ഉപ്പു ചേര്‍ത്ത് അടച്ചിടണം.വറ്റല്‍മുളകും മഞ്ഞള്‍പ്പൊടിയും തേങ്ങയും അരച്ച് വെന്തകഷ്ണത്തിലിട്ടു ഇളക്കുക. ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് ഉഴുന്ന് പരിപ്പിട്ടു മൂപ്പിച്ച് കടുക് വറുത്ത് അതിലിട്ട് ഇളക്കി ഉപയോഗിക്കുക.
ചേരുവകള്‍
ഉരുളക്കിഴങ്ങ് – ഒരു കിലോ
സവാള – 200 ഗ്രാം
പച്ചമുളക് – 8 എണ്ണം
തേങ്ങാ ചിരകിയത്- 4 കപ്പ്
വറ്റല്‍ മുളക് – 8 എണ്ണം
മഞ്ഞള്‍പ്പൊടി – ഒരു സ്പൂണ്‍
ഉപ്പ് – പാകത്തിന്
കടുക് താളിക്കാന്‍
വറ്റല്‍മുളക് – 4 എണ്ണം
വെളിച്ചെണ്ണ – അര കപ്പ്
കടുക് – ഒന്നര സ്പൂണ്‍
ഉഴുന്ന് പരിപ്പ് – ഒന്നര സ്പൂണ്‍
കറിവേപ്പില – കുറച്ച്