വിഷമുള്ള പാമ്പുകളെ തിരിച്ചറിയുന്നത് എങ്ങനെ?
വാല്‍ തുഴയുടെ ആകൃതിയില്‍ ആണെങ്കില്‍ അത് കടല്‍പ്പാമ്പാണ്. വിഷമുണ്ട് , വാല്‍ ഉരുണ്ടാതാണെങ്കില്‍ കരയിലെ പാമ്പാണ്. അടിഭാഗത്തെ ചിതമ്പലുകള്‍ ശ്രദ്ധിക്കുക. അവ പുറത്തെ ചിതമ്പലുകള്‍ പോലെ തീരെ ചെറുതാണെങ്കില്‍ വിഷമില്ല. വാല്‍ കൂര്‍ത്തതാണെങ്കില്‍ മലമ്പാമ്പ്.തലയും വാലും ഒരുപോലെയിരുന്നാല്‍ ഇരട്ടത്തലയന്‍ പാമ്പ്, കുറ്റിവാലാണെങ്കില്‍ മണ്ണൂലി.വയര്‍ഷീല്‍ടുകള്‍ക്ക് നല്ല വീതിയുണ്ടാവുകയും അവ ഇരു പാര്‍ശ്വങ്ങളിലും എത്തുകയും ചെയ്യുന്നുവെങ്കില്‍ ആ പാമ്പിനെ സൂക്ഷിക്കുക. അവയ്ക്ക് വിഷമുണ്ടാവാന്‍ സാധ്യതയുണ്ട്. ത്രികോണാകൃതിയിലുള്ള തലയില്‍ പുറം ശല്‍ക്കങ്ങള്‍ പോലുള്ള ഷീല്‍ഡുകള്‍ ഉണ്ടെങ്കില്‍ അത് അണലി വര്‍ഗ്ഗത്തില്‍പ്പെട്ടതാണ്, മൂക്കിനും കണ്ണിനും ഇടയ്ക്ക് ഒരു ദ്വാരമുണ്ടെങ്കില്‍ സുഷിരമണ്ഡലി ആണ്.പുറത്തും ഇരുപാര്‍ശ്വങ്ങളിലും മൂന്നു വരിയില്‍ തവിട്ടും കറുപ്പും കലര്‍ന്ന പുള്ളികള്‍ ഉണ്ടെങ്കില്‍ റസ്സല്‍ അണലി. മൂന്നാം മേല്‍ച്ചുണ്ട് ഷീല്‍ട് കണ്ണിനെയും മൂക്കിനേയും ഒരുപോലെ സ്പര്‍ശിക്കുന്നു. അത് മൂര്‍ഖനോ രാജവെമ്പാലയോ പവിഴപാമ്പോ ആണ്. മൂര്‍ഖനും രാജവെമ്പാലയ്ക്കും ഫനമുണ്ട്. മൂര്‍ഖന്റെ ഫണത്തില്‍ കണ്ണാടി അടയാളവും കാണാം. കഴുത്തില്‍ കറുപ്പ് നിറവും വാല്‍ഷീര്‍ഡുകള്‍ മുഴുവനും രണ്ടു വരിയിലും ആണെങ്കില്‍ അത് മൂര്‍ഖനല്ലാതെ മറ്റൊന്നുമല്ല. കറുത്ത ശരീരത്തില്‍ വെളുത്തതോ മഞ്ഞയോ ആയ വളയങ്ങള്‍, സാമാന്യം നല്ല നീളo ഫണത്തില്‍ അടയാളമില്ല; അതു കഴിഞ്ഞുള്ളവ രണ്ടു വരിയില്‍ പാമ്പ് രാജവെമ്പാല. മൂന്നാമത്തെ മേല്‍ച്ചുണ്ട് മൂര്‍ഖന്റേതുപോലെ തന്നെ. മൂക്കിനേയും കണ്ണിനെയും സ്പര്‍ശിക്കുന്നു. ഫനമില്ല ചെറിയ ശരീരം ഇത് പവിഴപ്പാമ്പിന്റെ ലക്ഷണങ്ങളാണ്. ഇരുണ്ട വാല്‍ , വീതിയേറിയ ഉദരഷീല്‍ഡുകള്‍, തലയിലും ഷീല്‍ഡുകള്‍ തന്നെ, പുറത്തു വെളുത്ത വളകള്‍, നടുവിലത്തെ ചിലമ്പലുകള്‍ വീതികൂടിയ ഷ്ടകോണാകൃതിയില്‍ വാലിനടിയിലെ ഷീല്‍ഡുകള്‍ ഒറ്റ വരിയില്‍ നാലാമത്തെ കീഴ്ച്ചുണ്ടു ഷീല്‍ഡിന് മറ്റുള്ളവയെ അപേക്ഷിച്ച് വലിപ്പം കൂടുതല്‍ വെള്ളിക്കെട്ടന്‍.