ബിരിയാണി
പാകം ചെയ്യുന്ന വിധം
ഒരു ഉരുളിയില് ആവശ്യത്തിന് വെള്ളം എടുത്ത് അത് തിളയ്ക്കുമ്പോള് ബിരിയാണി അരി കഴുകി വേവിക്കുക.മുക്കാല് പരുവമാകുമ്പോള് ക്യാരറ്റ്, ബീന്സ്, ക്യാബേജ് എന്നിവ കഴുകി ചെറുതായി അരിഞ്ഞ് വയ്ക്കണം.പച്ചമുളകും, സവാളയും, നീളത്തില് അരിഞ്ഞു വയ്ക്കുക.പിന്നീട് തക്കാളി നാലായി മുറിക്കണം.തൈര് ഉടച്ച് വയ്ക്കുക.അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികള് , പച്ചമുളക് , പട്ടാണിക്കടല ,എന്നീ ചേരുവകള് ആവിയില് വേവിച്ചെടുക്കുക.അര വേവാകുമ്പോള് അടുപ്പില് നിന്ന് ഇറക്കി വയ്ക്കണം.ഒരു ഉരുളി അടുപ്പില് വച്ച് അര വേവാക്കി വച്ചിരിക്കുന്ന പച്ചക്കറികള് അതിലിട്ട് വഴറ്റുക.ഇവ വഴന്ന ശേഷം ചോറ് അതില് തട്ടി നല്ലപോലെ ഇളക്കുക.പിന്നീട് 6മുതല് 9വരെയുള്ള ചേരുവകള് ചേര്ത്ത് ഇളക്കണം.അതിനുശേഷം ബിരിയാണി അടുപ്പില് നിന്ന് ഇറക്കി വച്ച് മല്ലിയില വിതറി വയ്ക്കുക.
ഒരു പ്ലേറ്റില്‍ ബിരിയാണി നിരത്തി അണ്ടിപ്പരിപ്പ്, കിസ്മിസ്,എന്നിവ ബിരിയാണിയുടെ മുകളില്‍ വിതറി പൈനാപ്പിള്‍ വട്ടത്തില്‍ മുറിച്ചത് പര്‍പ്പടകം എന്നിവ നിരത്തി കുറച്ച് സലാഡ് , അച്ചാര്‍ എന്നിവ കൂട്ടി ഉപയോഗിക്കാം.
ചേരുവകള്‍
1-ബിരിയാണി അരി -ഒരു കിലോ
2-ക്യാരറ്റ് -അര കിലോ
3-ക്യാബേജ് -അര കിലോ
4-ബീന്‍സ് -അര കിലോ
5-സവാള -അര കിലോ
6-ഗ്രാമ്പു -18
7-ഏലയ്ക്കായ് -12
8-കറുവപ്പട്ട – 2 കഷ്ണം
9-ഇഞ്ചി -1 കഷ്ണം
10-തക്കാളി പഴുത്തത് -8 എണ്ണo
11-പച്ചക്കടല -ഒന്നര പായ്ക്കറ്റ്
12-തൈര് -2 കപ്പ്
13-പച്ചമുളക് -8 എണ്ണo
14-പച്ചകൊത്തമല്ലിയില -ഒന്നര പിടി
15-ചെറുനാരങ്ങാ -4 എണ്ണo
16-മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
17-മുളക്പൊടി -ഒരു ടീസ്പൂണ്‍
18-നെയ്യ് -200 ഗ്രാം
19-പര്‍പ്പടകം -200 എണ്ണo
20-വെളിച്ചെണ്ണ -200 ഗ്രാം
21-അണ്ടിപരിപ്പ്,കിസ്മിസ്-ആവശ്യത്തിന്