ഗ്ലാസ് ഉണ്ടാക്കുന്നത് എങ്ങനെ?
ഗ്ലാസ് ഉണ്ടാക്കാനുപയോഗിക്കുന്ന പ്രധാന പദാര്‍ഥങ്ങള്‍ മണല്‍ , soda, limestone. borax, boric acid, മഗ്നീഷ്യ൦ ഓക്സൈഡ്, lead ഓക്സൈഡ് എന്നിവയാണ്.
ഗ്ലാസിനുവേണ്ടിയുള്ള അസംസ്കൃതവസ്തുക്കള്‍ ഗ്ലാസ് നിര്‍മ്മാണശാലയില്‍ കൊണ്ടുവന്ന് വലിയ പാത്രങ്ങളില്‍ സൂക്ഷിക്കുന്നു. ഇവ സൂക്ഷ്മമായി അളന്ന് ഒരു കൂടുണ്ടാക്കുന്നു. പൊട്ടിയ ഗ്ലാസ് കഷണങ്ങള്‍ ഈ ഒരു കൂട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നതു മൂലം ഉരുകല്‍ പ്രവര്‍ത്തനത്തിന്‍റെ വേഗം വര്‍ദ്ധിക്കുന്നു. ഇവയെല്ലാംകൂടി ഒരു ഫര്‍ണസിലേക്ക് നിക്ഷേപിക്കുന്നു. ഉരുകിയ ഗ്ലാസ് ഫര്‍ണസില്‍ നിന്നും പ്രത്യേക കുഴലുകള്‍ വഴി പുറത്തേക്കെത്തുന്നു. ഇതാണ് ഗ്ലാസ് നിര്‍മാണത്തിന്റെ അടിസ്ഥാനമാര്‍ഗ്ഗം.
ഗ്ലാസ് ഊതി പല വസ്തുക്കളും നിര്‍മ്മിക്കാം. ജോലിക്കാരന്‍ ഉരുകിയ ഗ്ലാസ് ശേഖരിച്ച് ഊതുവാനുള്ള പൈപ്പിനടുത്തേക്ക് കൊണ്ടുവരുന്നു.അയാളുടെ സാമര്‍ത്ഥ്യമനുസരിച്ച് , ഉരുകിയ ഗ്ലാസ് ഊതി പല വസ്തുക്കളുമുണ്ടാക്കുന്നു. ഇങ്ങനെ ഗ്ലാസ് ഊതി വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനെ freehand എന്നു പറയുന്നു. ഇതു മൂലം ലബോറട്ടറികളിലുപയോഗിക്കുന്ന പല ഉപകരണങ്ങളും നിര്‍മ്മിക്കാന്‍ കഴിയുന്നു. ഗ്ലാസ് കൊണ്ടുള്ള പാത്രങ്ങള്‍ ഉണ്ടാക്കുന്ന പല ഉപകരണങ്ങളും നിലവില്‍ വന്നിട്ടുണ്ട്.