EncyclopediaInsectsWild Life

രത്ന നീലി

ഇന്ത്യയില്‍ കണ്ടുവരുന്ന ഏറ്റവും ചെറിയ പൂമ്പാറ്റയാണ് രത്നനീലി. ചെറിയ ശലഭമായതിനാല്‍ പെട്ടെന്ന് കാണാന്‍ കഴിയില്ല. കാടിനോട്‌ ചേര്‍ന്ന തുറസ്സായ പ്രദേശത്തും പുല്‍മേടുകളിലും ഇവയെ കാണാം. പുല്‍നീലി എന്ന പൂമ്പാറ്റയോടു ഏറെ സാമ്യമുള്ള ഒരു ശലഭമാണ് രത്നനീലികള്‍ പുല്‍നീലിയില്‍ നിന്നും വ്യത്യസ്തമായി പിന്‍ ചിറകിന്റെ അരികില്‍ തിളങ്ങുന്ന ഓറഞ്ച് വരയുള്ള ആറു പൊട്ടുകള്‍ കാണാവുന്നതാണ്. ആണ്‍ പൂമ്പാറ്റയുടെ ചിറകിന്റെ മുകള്‍ ഭാഗം തിളങ്ങുന്ന നീലനിറമാണ്‌.പെണ്‍ശലഭത്തിനു തവിട്ടു നിറമാണ്‌.
രത്നനീലിയുടെ ചിറകിന്: 15 മുതല്‍ 22 മില്ലീമീറ്റര്‍ നീളമേയുള്ളൂ. താമര, പുളിയാറില എന്നീ സസ്യങ്ങളിലാണ് മുട്ടയിടുന്നത്. ലാര്‍വകള്‍ക്ക് പച്ചയോ തവിട്ടോ നിറമാണ്.