EncyclopediaInsectsWild Life

വരയന്‍ വാള്‍വാലന്‍

പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളിലാണ് വരയന്‍ വാള്‍വാലന്‍ ശലഭത്തെ ധാരാളമായി കണ്ടുവരുന്നത്.

 കറുപ്പ്, ഓറഞ്ച്, പച്ച, വെള്ള തുടങ്ങിയ നിറങ്ങള്‍ ഇവയുടെ ചിറകില്‍ അതി മനോഹരമായി കൂടിച്ചേര്‍ന്നിരിക്കുന്നു. ചിറകുകള്‍ മടക്കിയാല്‍ പച്ചകലര്‍ന്ന മഞ്ഞനിറത്തിലുള്ള വരകളും മധ്യഭാഗത്ത്  മഞ്ഞനിറത്തിലുള്ള വരകളും കാണാം. പിന്‍ചിറകിലെ നീണ്ടവാല്‍ വരയന്‍ വാള്‍വാലന്റെ പ്രത്യേകതയാണ്. പറക്കുമ്പോള്‍ പക്ഷെ, ഈ വാല്‍ എടുത്തു കാണാന്‍ കഴിയാറില്ല.

 വരയന്‍ വാള്‍വാലന്‍ ശലഭങ്ങള്‍ കൂട്ടത്തോടെ മണ്ണില്‍ വന്നിരിക്കാറുണ്ട്. അപ്പോഴാണ്‌ ഇരപിടിയന്മാര്‍ ഇവയെ പിടിക്കുടുന്നത്. അപൂര്‍വമായി പൂക്കളും സന്ദര്‍ശിക്കാറുണ്ട്.

 വരയന്‍ വാള്‍വാലന്റെ ലാര്‍വകള്‍ക്ക് ആദ്യകാലങ്ങളില്‍ തുമ്പപ്പൂവിന്റെ നിറമായിരിക്കും. പക്ഷെ, വൈകാതെ അവയുടെ നിറത്തില്‍ വ്യത്യാസമുണ്ടാകും. ക്രമേണ അവ മഞ്ഞനിറമായി മാറും ഇവയുടെ പ്യൂപ്പയ്ക്കുമുണ്ട് ഒരു പ്രത്യേകത. ഒരു നാടകൊണ്ട് കെട്ടിയതുപോലെയാണ് ഇവയുടെ പ്യൂപ്പ കാണപ്പെടുന്നത്. വരയന്‍ വാള്‍വാലന് ചില പ്രദേശങ്ങളില്‍ വരയന്‍ വിറവാലന്‍ എന്നൊരു പേരു കൂടിയുണ്ട്.