ഐസനോവര്‍ തുരങ്കം
മുന്‍ അമേരിക്കന്‍ പ്രസിഡന്റായ ഐസനോവറുടെയും സെനറ്റായ എഡ്വിന് സി. ജോണ്‍സണിന്റെയും പേരിലുള്ള തുരങ്കമാണ് ഐസനോവര്‍- ജോണ്സണ് മെമ്മോറിയല്‍ ടണല്‍. റോക്കി മലനിരകളില്‍ സമുദ്രനിരപ്പില്‍നിന്ന് 3410 മീറ്റര്‍ ഉയരത്തിലാണ് ഈ തുരങ്കത്തിന്റെ സ്ഥാനം. അതുകൊണ്ട് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കങ്ങളിലൊന്നായി ഇത് അറിയപ്പെടുന്നു. ഏറ്റവും നീളം കൂടിയ മൗണ്ടന്‍ ടണല്‍ എന്ന വിശേഷണവും ഐസനോവര്‍ തുരങ്കത്തിനുണ്ട്.
1979-ലാണ് തുരങ്കത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. തുരങ്കത്തിന്റെ പടിഞ്ഞാറുവശത്തെ പ്രവേശനകവാടത്തിനാണ് മുന്‍പ്രസിഡന്റ് ഐസനോവറുടെ പേരിട്ടിരിക്കുന്നത്. കിഴക്കുവശത്തെ പ്രവേശന കവാടത്തിനാണ് എഡ്വിന് സി ജോണ്‍സന്റെ പേര്.
ഐസനോവര്‍ തുരങ്കഭാഗത്തിന്റെ നീളം 2.72 കിലോമീറ്റര്‍ ആണ്. ജോണ്സണ് ഭാഗത്തിന്റേത് 2.73 കിലോമീറ്ററും. തുരങ്കത്തിനകം സമചതുരമായി 4.9 മീറ്റര്‍ ഉയരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. അതിനുപുറമേ വായുസഞ്ചാരത്തിനും മലിനജലം ഒഴുക്കി കളയുന്നതിനും തുരങ്കത്തില്‍ സംവിധാനമുണ്ട്. 14 അടി വരെ ഉയരമുള്ള ട്രക്കുകള്‍ ഇതിലൂടെ സുഖമായി കടന്നുപോകാം. അതിലും അധികം ഉയരമുള്ള വാഹനങ്ങള്‍ തുരങ്കത്തിനു മുന്നിലെത്തിയത് അപകട സൈറന്‍ മുഴങ്ങും. ഇരുവശത്തും ചുവപ്പ് ലൈറ്റുകള്‍ തെളിയുകയും ചെയ്യും. ഉയരം കൂടിയ വാഹനം മുന്നില്‍ നിന്നു മാറ്റിയ ശേഷമെ പിന്നീട് വാഹനങ്ങള്‍ കടത്തിവിടൂ.
സന്ദര്‍ശകര്‍ക്കും സൈക്കിള്‍ സവാരിക്കാര്ക്കുമൊക്കെ തുരങ്കത്തിനു മുകളില്‍ പര്‍വ്വതത്തില്‍ മറ്റൊരു ഹൈവെയുണ്ട്.തുരങ്കത്തേക്കാള്‍ ദൂരക്കൂടുതല്‍ ഉണ്ട് അതിനു.
ഈ തുരങ്കം നിര്‍മിക്കാനുള്ള ആശയം 1940 കളിലാണ് പൊങ്ങിവന്നത്.1968-ല്‍ തുരങ്കത്തിന്റെ നിര്‍മാണം ആരംഭിച്ചു.തുടക്കം മുതലേ പല അപകടങ്ങളുണ്ടായി ജോലിക്കാര്‍ക്ക് മരണം സംഭവിച്ചു. മൂന്നു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാമെന്ന് കരുതിയെങ്കിലും 1978-ലേ തുരങ്കം ഗതാഗതത്തിന് തുറക്കാനായുള്ളൂ.
നിര്‍മാണകാലത്ത് തുരങ്ക സ്ട്രെയിറ്റ്ക്രീക്ക് ടണല്‍ എന്നാണറിയപ്പെട്ടത്. പിന്നീട് പേര് ഐസനോവര്‍- ജോണ്സണ് മെമ്മോറിയല്‍ ടണല്‍ എന്നാക്കുമായിരുന്നു.