മീന്‍ ബിരിയാണി
പാകം ചെയ്യുന്ന വിധം
മീന് കഴുകി അതില് ചേര്ക്കാനുള്ള മസാല അല്പം വെള്ളം ചേര്ത്ത് കുഴച്ച് മീനില് പുരട്ടി കുറച്ച് നേരം വച്ചിരിക്കണം.അതിനുശേഷം എണ്ണചൂടാക്കി അതില് മീന് ഇട്ട് പകുതി ചുവക്കുന്നത് വരെ പൊരിച്ച് കോരി എണ്ണ തോരാന് വയ്ക്കുക.അതിനുശേഷം അരിഞ്ഞു വച്ചിരിക്കുന്ന മസാല ഓരോന്നായി ഇട്ട് വഴറ്റുക.പിന്നീട് അരച്ചു വച്ചിരിക്കുന്ന മസാല ഓരോന്നായി ഇട്ട് മൂപ്പിക്കണം.പിന്നീട് മല്ലിപ്പൊടിയുo മുളകുപൊടിയും മുളക്പൊടിയും ഇട്ട് കുറച്ച് നേരം കൂടിയിളക്കി ഉടച്ച തൈരും പാകത്തിന് ഉപ്പും വെള്ളവും ചേര്ത്ത് വേവിക്കണം.മസാല വറ്റിതുടങ്ങുമ്പോള് പൊരിച്ച മീനും പകുതി ഗരം മസാലപ്പൊടിയും ബാക്കിയുള്ള മുഴുവന് ചേരുവകളും ചേര്ത്ത് പൊടിഞ്ഞു പോകാതെയിളക്കി ചെറുതീയില് അല്പം നേരം വച്ചിരിക്കണം.മസാല വറ്റി എണ്ണതെളിയുമ്പോള് വാങ്ങി വയ്ക്കുക.ഒരു ചുവട് കട്ടിയുള്ള പാത്രത്തില് നെയ്യോഴിച്ച് ചൂടാകുമ്പോള് ഉള്ളിയിട്ട് ബ്രൌണ് നിറമാകുന്നതുവരെ മൊരിച്ച് കോരി വയ്ക്കുക.ഈ എണ്ണയില് തന്നെ അരിയിട്ട് മൂപ്പിക്കുക.തിളച്ചവെള്ളവും പാകത്തിന് ഉപ്പും ചേര്ക്കണം.പാത്രം മൂടി അരിവെന്ത് വെള്ളം വറ്റുന്നതുവരെ വയ്ക്കുക.
ഒരു പാത്രത്തില്‍ ചോറ് പകുതി മാറ്റി ബാക്കി അതില്‍ തന്നെ വച്ചിരുന്നാല്‍ മതി.അതിനുശേഷം പ്ലേറ്റില്‍ ഇരിക്കുന്ന ചോറിന്റെ മീതെ കുറച്ച് പനിനീര്‍ കുടഞ്ഞു അതിനു മീതെ അല്പം ഗരം മസാലപ്പൊടിയും മൊരിച്ചുവച്ചിരിക്കുന്ന ഉള്ളിയും വിതറുക.പിന്നീട് മീന്‍ മസാലയിട്ട് പ്ലേറ്റില്‍ വച്ച് നിരപ്പാക്കി ചോറിടുക.അതിനുശേഷം , ഇതില്‍ പനിനീര്‍, ഗരംമസാലപൊടി, ഉള്ളി മൊരിച്ചത്, എന്നിവയിടുക.അലങ്കരിക്കാന്‍ വേണ്ടി കുറച്ച് മൊരിച്ച ഉള്ളി മാറ്റി വയ്ക്കുക.പാത്രത്തില്‍ വിളമ്പി അതിന്‍റെ മീതെ പൊരിച്ച ഉള്ളി വിതറി ചൂടോടെ ചട്നിയും പപ്പടവും കൂട്ടി ഉപയോഗിക്കാം.
ചേരുവകള്‍
1-മീന്‍ സ്ലൈഡ് ചെയ്യ്തത് – 250 ഗ്രാം
2-എണ്ണ – ആവശ്യത്തിന്
3-മല്ലിപൊടി – ഒരു ടീസ്പൂണ്‍
4-മുളകുപൊടി – അര ടീസ്പൂണ്‍
5-സവാള നീളത്തില്‍ അരിഞ്ഞത്- 2എണ്ണo
6-കൊത്തമല്ലിയില -അര കെട്ട്
7-പുതിനാ -ആവശ്യത്തിന്
8-ഗരം മസാലപൊടി -2ടീസ്പൂണ്‍
9-തൈര് – അര കപ്പ്
10-ചെറുനാരങ്ങ -പകുതി
11-ബിരിയാണി അരി -അര കിലോ
മീനില്‍ പുരട്ടാനുള്ള മസാല
1-മുളകുപൊടി – അര ടീസ്പൂണ്‍
2-മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
3-ഉപ്പ് – പാകത്തിന്
അരയ്ക്കാനുള്ള മസാല
1-പച്ചമുളക് -5
2-ഇഞ്ചി -2 കഷ്ണo
3-വെളുത്തുള്ളി -5 അല്ലി
4-വെള്ള കശ്കശ്- 1 ടീസ്പൂണ്‍
5-കുങ്കുമപ്പൂവ് – ആവശ്യത്തിന്(പനിനീരില്‍ കലക്കണം)