EncyclopediaTell Me Why

പഴുതാരയ്ക്ക് നൂറ് കാലുകളുണ്ടോ?

centipede എന്ന വാക്കിനര്‍ത്ഥം 100 കാലുകളുള്ള എന്നാണ്. ചിലയിനം പഴുതാരകള്‍ക്ക് 100 കാലുകള്‍ ഉണ്ട്.100-ല്‍ താഴെയും 100-ല്‍ കൂടുതലും കാലുകള്‍ ഉള്ള പഴുതാരകള്‍ ഉണ്ട്. പഴുതാരകളെക്കാള്‍ കൂടുതല്‍ കാലുകള്‍ ഉള്ള ജീവികള്‍ ഉണ്ട്. അവ millipedes എന്നറിയപ്പെടുന്നു. അതായത് 1000 കാലുകള്‍ ഉള്ള ജീവികള്‍ ആയിരകണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ centripeds ഉം millipedes ഉം ഭൂമിയില്‍ ഉണ്ടായിരുന്നുവെന്ന് ശാസ്ത്രകജ്ഞമാര്‍ കരുതുന്നു. മിക്ക പഴുതാരകളുടെയും വിഷം മനുഷ്യര്‍ക്ക് ദോഷമേല്‍പ്പിക്കാത്തതാണ്. എന്നാല്‍ ചിലയിനം , അതായത് ഏകദേശം 20 മുതല്‍ 25 സെന്റിമീറ്റര്‍ വരെ നീളമുള്ള പഴുതാരകളില്‍ ഒരു ചെറിയ പക്ഷിയേപ്പോലും കൊല്ലുവാനുള്ള വിഷമുണ്ട്. മുട്ടവിരിഞ്ഞാണ് പുതിയ പഴുതാരകള്‍ ഉണ്ടാകുന്നത്.ചിലയിനം പഴുതാരകള്‍ക്ക് അവ ജനിക്കുമ്പോള്‍ തന്നെ വളരെയധികം കാലുകള്‍ ഉണ്ടായിരിക്കും. മറ്റു ചിലത് ജനിക്കുമ്പോള്‍ വളരെ കുറച്ച് കാലുകളെ ഉണ്ടാവുകയുള്ളൂ. അവ വളരുന്തോറും അവയുടെ കാലുകളുടെ എണ്ണവും കൂടുന്നു.ഇവ രാത്രിയിലാണ് ഇരപിടിക്കുന്നത്.