EncyclopediaScienceTell Me Why

ഇരുട്ടത്ത് കാണാവുന്ന കണ്ണട ഉണ്ടോ?

രാത്രിയില്‍ വസ്തുക്കളെ കാണുവാന്‍ സഹായിക്കുന്ന കണ്ണട കണ്ടുപിടിച്ചിട്ടുണ്ട്. രാത്രിയില്‍ സൂര്യപ്രകാശമില്ലെങ്കിലും നേരിയ വെളിച്ചം ഉണ്ടായിരിക്കും, നക്ഷത്രങ്ങളുടെയും , ചന്ദ്രന്റെയുമെല്ലാം പ്രകാശമാണിത്. ഈ വളരെ നേര്‍ത്ത വെളിച്ചത്തില്‍ വസ്തുക്കളെ ശരിക്കും കാണുവാന്‍ മനുഷ്യന് ആവുകയില്ല. എന്നാല്‍ ഈ കണ്ണടക്ക് ഇത്തരം വെളിച്ചത്തിലും വസ്തുക്കളെ വ്യക്തമായി കാണിച്ചു തരാന്‍ കഴിയും, കണ്ണടയിലുള്ള ഫോട്ടോ ഇലക്ട്രിക് സെല്‍ വസ്തുവിന്‍റെ രൂപത്തെ വൈദ്യുത സിഗ്നലുകളാക്കി മാറ്റും തുടര്‍ന്ന് ഈ വൈദ്യുത സിഗ്നലുകളെ ഒരു സ്ക്രീനില്‍ പ്രകാശമാക്കി മാറ്റി കാണിക്കുന്നു.

  സൈനികാവശ്യങ്ങള്‍ക്കാണ് ഈ കണ്ണട ഉപയോഗിക്കുന്നത്, ഒരു കിലോമീറ്റര്‍ അകലെയുള്ള വസ്തുക്കള്‍ കാണിച്ചു സൈനികര്‍ ഉപയോഗിക്കുന്നുണ്ട്.