ജിബൂട്ടി
ജിബൂട്ടി ആഫ്രിക്കൻ വൻകരയുടെ കിഴക്കേ മുനമ്പിലുള്ള ഒരു രാജ്യമാണ്. എറിത്രിയ, എത്യോപ്യ, സൊമാലിയ എന്നിവ അയൽരാജ്യങ്ങൾ ആണ്. ഏഷ്യയെയും ആഫ്രിക്കയെയും വേർതിരിക്കുന്ന ചെങ്കടലിന്റെ തീരത്താണ് ജിബൂട്ടിയുടെ സ്ഥാനം. ജിബൂട്ടിയിൽ നിന്നും ചെങ്കടലിന്റെ മറുകരയിലുള്ള യെമനിലേക്ക് 20 കിലോമീറ്റർ ദൂരമേയുള്ളു.