ഗ്രാമ്പൂ
ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ സുഗന്ധദ്രവ്യങ്ങളിലൊന്നാണ് ഗ്രാമ്പൂ. കുരുമുളക് കഴിഞ്ഞാല്‍ അന്തര്‍ദേശീയ സുഗന്ധദ്രവ്യ വിപണിയില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യമുള്ളത് ഗ്രാമ്പുവിനാണ്. സുഗന്ധമസാലയായി ലോകമെങ്ങും ഗ്രാമ്പു ഉപയോഗിക്കുന്നു.
ഏതാണ്ട് 12 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു നിത്യഹരിതമാണ് ഗ്രാമ്പൂ. പൂമൊട്ട്, ഇല, വേര്, ഫലം, തൊലി എന്നിവയ്ക്ക് ഔഷധഗുണമുണ്ട്, ഉണങ്ങിയ മൊട്ടില്‍ നിന്ന് രൂക്ഷഗന്ധമുള്ള തൈലം ലഭിക്കും. ഈ തൈലം പെര്‍ഫ്യൂo നിര്‍മാണത്തിനുപയോഗിക്കുന്നു. പൂമൊട്ട്, ഇല, വേര് എന്നിവയിലും എണ്ണയുടെ അംശമുണ്ട്. പ്രോട്ടീന്‍, കൊഴുപ്പ്, അന്നജം, അയഡിന്‍, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ വ്യത്യസ്ത അളവില്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍ ഇതിനു സാധിക്കും. വായ്‌നാറ്റം, പല്ലുവേദന എന്നിവയ്ക്കു ഇതിനു സാധിക്കും, വായ്‌നാറ്റം, പല്ലുവേദന എന്നിവയ്ക്ക് ഇതിന്‍റെ തൈലം മികച്ചതാണ്. ചര്‍ദ്ദി, ചുമ, ശ്വാസതടസ്സം എന്നിവയ്ക്ക് ഗ്രാമ്പു നല്ലതാണ്.