ചോലവിലാസിനി
ഇന്ത്യയിലും ശ്രീലങ്കയിലും മാത്രം കാണപ്പെടുന്ന ഒരു സുന്ദരശലഭമാണിത്.
കേരളത്തില്‍ ഇവയെ അത്യപൂര്‍വമായി കാണപ്പെടുന്നു. കാട്ടില്‍ മാത്രമാണ് ഇവയെ കണ്ടുവരുന്നത്. ഇവ ഒറ്റയ്ക്കും കൂട്ടായും ഇരിക്കുന്നതു കാണാം. വിലാസിനി എന്നയിനം ചിത്രശലഭവുമായി വളരെ വലിയ സാദൃശ്യം ഇവയ്ക്കുണ്ട്. അതുകൊണ്ടാണ് ഇവയെ ചോലവിലാസിനി എന്ന് വിളിക്കുന്നത്.
ആണ്‍ശലഭങ്ങള്‍ മിക്കപ്പോഴും പൂക്കളില്‍ വന്നിരിന്നു തേന്‍ നുണയാറുണ്ട്. ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നത് ചിറകിലെ ചുവന്ന പുള്ളികളാണ്. ആണ്‍ശലഭങ്ങള്‍ വേഗത്തിലാണ് പറക്കുന്നത്. എന്നാല്‍, പെണ്‍ശലഭങ്ങളുടെ പറക്കല്‍ സാവധാനമാണ്.
ചോലവിലാസിനി ശലഭങ്ങള്‍ ദേശാടനക്കാരാണ് എന്ന് നിരീക്ഷകര്‍ പറയുന്നു. ചോലവിലാസിനി മുട്ടയിടുന്നത് ചിലയിനം പയര്‍ ചെടിയിലാണ്. ചോലവിലസിനിയുടെ ശലഭപ്പുഴുവിന് നീലകലര്‍ന്ന പച്ചനിറമാണ്.