ചിത്രിത
ദേശാടനക്കാരനായ ഒരു പൂമ്പാറ്റയാണ് ചിത്രിത. ലോകത്ത് തെക്കേ അമേരിക്കയും അന്റാര്‍ട്ടിക്കയും ഒഴികെ മിക്കയിടത്തും കാണപ്പെടുന്നുണ്ട്.
മെക്സിക്കോയില്‍ ലക്ഷക്കണക്കിന് ചിത്രിതശലഭങ്ങളാണ് ദേശാടനം നടത്തുന്നത്. ഉയരം കൂടിയ മലമ്പ്രദേശമാണ് ഇവയുടെ താവളം. ചിറകുകളിലെ ചിത്രവേലകളാണ് ഇവയ്ക്ക് ഈ പേര് ലഭിക്കാന്‍ ഇടയാക്കിയത്.
കേരളത്തില്‍ ഇവര്‍ ദേശടനക്കാരായി എത്തുന്നതായാണ് നിരീക്ഷകര്‍ പറയുന്നത്. ധാരാളം മുട്ട ഇടാറുണ്ട്. മുട്ടകള്‍ വിരിഞ്ഞു പുഴുക്കള്‍ പുറത്തുവന്നാല്‍ അവയ്ക്ക് തിന്നാന്‍ ധാരാളം ആഹാരസസ്യം വേണം. ഇവ തേടിയുള്ള യാത്രയാണ് ചിത്രിതയെ ദേശടനക്കാരാക്കുന്നത്.