ചെങ്കണ്ണി
പേരുപോലെ തന്നെ കടുംചുവപ്പുകണ്ണുകളുള്ള ഒരിനം ശലഭമാണ് ചെങ്കണ്ണി. ഇവയുടെ ചുവന്ന കണ്ണ് അകലെ നിന്നുപോലും വ്യക്തമായി കാണാം. താരതമ്യേന ചെറിയ പൂമ്പാറ്റയാണിവ. മുളങ്കാടുകളിലും ഇലപൊഴിയും വനത്തിലും ഇവ താമസിക്കുന്നു. അതിരാവിലെയും വൈകുന്നേരങ്ങളിലും ആണ് ഇവ കൂടുതലായും പറന്നു നടക്കുന്നത്. മറ്റു സമയങ്ങളില്‍ ഇലകള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്നത് വിശ്രമിക്കുകയായിരിക്കും. വളരെ വേഗത്തിലാണ് ഇവയുടെ പറക്കല്‍, നല്ല ഉയരത്തിലും. തേന്‍കൊതിയന്മാരായ ഇവ പൂക്കളിലും മറ്റും വന്നിരിക്കാറുണ്ട്.
മുളവര്‍ഗത്തില്‍പ്പെട്ട സസ്യങ്ങളിലാണ് ചെങ്കണ്ണികള്‍ മുട്ടയിടുന്നത്. കുഴലിന്റെ ആകൃതിയില്‍ ഇലചുരുട്ടി അതിനകത്താണ് ഇവയുടെ ലാര്‍വകള്‍ കഴിയുന്നത്.