മര്‍ക്കടശലഭം
ലാര്‍വയായിരിക്കുമ്പോള്‍ മാംസം ഭക്ഷിക്കുന്ന കേരളത്തിലെ ഏകശലഭമാണ് മര്‍ക്കടപ്പൂമ്പാറ്റ. ലാര്‍വകള്‍ക്ക് കുരങ്ങിന്റെ രൂപമുള്ളതിനാലാണ് മര്‍ക്കടശലഭം എന്നാ പേര് ലഭിച്ചത്. ഇവ അപൂര്‍വ്വമാണ്.
മര്‍ക്കടശലഭം മുട്ടയിടുന്നത് മീലിമുട്ട, ശല്ക്കപ്രാണി എന്നിവയുടെ ശരീരത്തിലാണ്. മുട്ട വിരിഞ്ഞു പുറത്തുവരുന്ന കുഞ്ഞു ലാര്‍വകള്‍ ഈ പ്രാണിയെ ഭക്ഷണമാക്കുന്നു. ദിവസങ്ങള്‍കൊണ്ട് ഏതാനും പ്രാണികളെ ഇവ ഭക്ഷിക്കും.
ചിറകിന്റെ മദ്ധ്യഭാഗത്തായി ചതുരാകൃതിയില്‍ ചെറിയ വെളുത്ത പൊട്ടുകളുണ്ടാവും. ഇതാണ് ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. ചിറകിനടിവശം വെളുത്ത ചാരനിറമാണ്. ചിറകില്‍ നേരിയ തവിട്ടു നിറത്തിലുള്ള വളഞ്ഞ വരകളും ഉണ്ടാവും.