ആല്‍ബട്രോസ്
കേരളത്തില്‍ കണ്ടുവരുന്ന ഒരിനം ദേശാടനക്കാരായ ശലഭങ്ങളാണ് അല്‍ബട്രോസുകള്‍. സഹ്യപര്‍വതപ്രദേശങ്ങളില്‍ നിന്നും ഡിസംബര്‍,ജനുവരി മാസക്കാലത്ത് ഇവയുടെ ദേശാടനം ആരംഭിക്കുന്നു. എന്നാല്‍, ഇവ എങ്ങോട്ടാണ് പോകുന്നതെന്നും എപ്പോള്‍ മടങ്ങിവരും എന്നും കണ്ടെത്തിയിട്ടില്ല. ഇന്ത്യയിലെ വിവിധമേഖലകളില്‍ കണ്ടുവരുന്നുണ്ട്. മിക്കവാറും കൂട്ടത്തോടെയാണ് ഇവ യാത്ര ചെയ്യുന്നത്. നാട്ടിന്‍പുറങ്ങളില്‍ അപൂര്‍വ്വമാണ് ഇവ.ആണ്‍ശലഭങ്ങള്‍ക്ക് തൂവെള്ളനിറമാണ്. പെണ്‍ശലഭത്തിന്റെ മുന്‍ചിറകിന്റെ അഗ്രഭാഗത്ത് വെളുത്ത പൊട്ടുകളുണ്ട്. കൂട്ടത്തോടെയാണ് ദേശാടനം നടത്തുന്നത്.
കണ്ണൂര്‍ ജില്ലയില്‍ ആറളം വന്യജീവി സങ്കേതത്തില്‍ നവംബര്‍-ഫെബ്രുവരി മാസത്തില്‍ ഇവ കൂട്ടമായി വിരുന്നു വരാറുള്ളതായി ശലഭനിരീക്ഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഓരോ ദിവസവും പതിനായിരക്കണക്കിന് ആല്‍ബട്രോസാണ് ദേശാടനം നടത്തുന്നത്. കൂട്ടത്തോടെയുള്ള ഇവയുടെ സഞ്ചാരം കാണാന്‍ മനോഹരമാണ്. വളരെ വേഗത്തിലാണ് ആല്‍ബട്രോസിന്റെ പറക്കല്‍.
ധാരാളം മുട്ടകള്‍ ഒന്നിച്ചാണ് കാണപ്പെടുന്നത്. ഇളം നീലനിറമുള്ള ലാര്‍വകളില്‍ നിറയെ കറുത്തപൊട്ടുകള്‍ ഉണ്ടാവും. ആള്ബട്രോസ് ശലഭങ്ങള്‍ വലിയ തേന്‍കൊതിയന്മാരാണ്. പൂത്തിലഞ്ഞി തുടങ്ങിയ സസ്യങ്ങളിലാണ് ഈ പൂമ്പാറ്റകള്‍ മുട്ടയിടുന്നത്.
ധാരാളം മുട്ടകള്‍ ഒന്നിച്ചാണ് കാണപ്പെടുന്നത്. ഇളം നീലനിറമുള്ള ലാര്‍വകളില്‍ നിറയെ കറുത്തപൊട്ടുകള്‍ ഉണ്ടാവും. ആല്‍ബട്രോസ് ശലഭങ്ങളുടെ പ്യൂപ്പയ്ക്ക് കടുത്ത മഞ്ഞനിറമാണ്.