EncyclopediaMysteryScience

ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ സ്ഥലങ്ങള്‍

ഭൂമിയില്‍ സ്വര്‍ഗ്ഗതുല്യമായ  ധാരാളം സ്ഥലങ്ങള്‍ ഉണ്ട്. കേള്‍ക്കുമ്പോള്‍ തന്നെ പോകാന്‍ കൊതി തോന്നിക്കുന്ന സ്ഥലങ്ങള്‍. എന്നാല്‍ ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ ഉള്ളതുപോലെ കേള്‍ക്കുമ്പോള്‍ പേടി തോന്നിക്കുന്ന അധ്യതികം അപകടം നിറഞ്ഞ സ്ഥലങ്ങളും ഭൂമിയില്‍ ഉണ്ട്. ഒരിക്കലും അത്തരം സ്ഥലങ്ങളില്‍ പോകരുത് എന്ന് പറയത്തക്ക രീതിയില്‍ അപായത നിറഞ്ഞ ഏറ്റവും മാരകമായ ഭൂമിയിലെ ഏതാനും ചില സ്ഥലങ്ങളെ കുറിച്ച് നമുക്ക് നോക്കാം,

  • മരണത്തിന്റെ താഴ്വര  (Death Valley)

        ഭൂമിയില്‍ നമ്മള്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടു ഉള്ളതില്‍ വച്ച് ഉയര്‍ന്ന താപനില ഉള്ള സ്ഥലമാണ്‌ അമേരിക്കയിലെ ഒരു മരുഭൂമി താഴ്വര. ഡെത്ത് വാലി അഥവാ മരണത്തിന്റെ താഴ്വര എന്നാണ് ഈ താഴ്വരക്ക് നല്‍കിയിരിക്കുന്ന പേര്. 1913 ല്‍ ഇവിടുത്തെ താപനില 56.7 ഡിഗ്രീ സെല്‍ഷ്യസ് വരെ ഉയര്‍ന്നു. നിങ്ങള്‍ എത്ര സഹനശക്തി ഉള്ളവര്‍ ആയിരുന്നാലും അത്ര ആരോഗ്യമുള്ളവര്‍ ആയിരുന്നാലും ഇവിടെ ഉദിച്ചു നില്‍ക്കുന്ന സൂര്യന്റെ ഉജ്വലമായ പ്രകാശത്തില്‍ നിന്നും വേണ്ടത്ര സജ്ജീകരണങ്ങള്‍ ഇല്ലാതെ രക്ഷപെടാന്‍ ആകില്ല. ഒരു തുള്ളി വെള്ളം പോലും എടുക്കാതെ നിങ്ങള്‍ ഇവിടെ ഒറ്റക്ക് പോയി കഴിഞ്ഞാല്‍ പരമാവധി പന്ത്രണ്ടു മണിക്കൂര്‍ നേരത്തേക്ക് മാത്രമേ അതിജീവിക്കാനാകു. ചൂട് മാത്രമല്ല പ്രശ്നം അത്യതികം അപകടകാരികളായ നിരവധി മൃഗങ്ങളും ഉണ്ടിവിടെ. കഠിന വിഷമുള്ള തേളുകള്‍,ബ്ലാക്ക്‌ വെടോ എന്നറിയപ്പെടുന്ന വിഷമുള്ള ചിലന്തികള്‍ അങ്ങനെ വിഷമുള്ള പലതരം ജീവികള്‍ ഉണ്ടിവിടെ. ഇവിടെ സന്ദര്‍ശിക്കാന്‍ പോയിട്ടുള്ള നിരവധി പേര്‍ ജീവനോടെയല്ല തിരിച്ചു വന്നത്. വേണ്ടത്ര സുരക്ഷസംവിധാനങ്ങള്‍ ഒന്നും ഇല്ലാതെയാണ് ഇവിടെ പോകുന്നത് എങ്കില്‍ മരണത്തിന്റെ താഴ്വര എന്ന പേര് ശരിക്കും അന്വര്‍ത്ഥമാകും.

  •      ഡനാകില്‍ മരുഭൂമി(Danakil Desert)

                 എത്തിയോപ്പ്യയില്‍ ഉള്ള ഒരു പ്രസിദ്ധമായ മരുഭൂമിയാണ് ഡനാകില്‍ ഡസേര്‍ട്ട്. നരകത്തിലേക്കുള്ള വഴി എന്നാണ് ഈ മരുഭൂമിയെ പറയുന്നത്. ഇവിടുത്തെ കാലാവസ്ഥ എന്നത് അത്യതികം കഠിനമാണ്. ഭൂമിയിലെ ഏറ്റവും ചൂട് കൂടിയ സ്ഥലമാണ്‌ ഇത്. 34.4 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇവിടുത്തെ ശരാശരി തപനില. പ്രതിവര്‍ഷം വെറും നൂറു മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിക്കുന്നത്. ഇവിടുത്തെ താപനില നിങ്ങള്‍ക്ക് ഒരു പ്രശ്നമയിട്ടു തോന്നുന്നില്ല എങ്കില്‍ ഇവിടുത്തെ മറ്റു പ്രത്യേകതകള്‍ കൂടെ കേള്‍ക്കു, സമുദ്രനിരപ്പില്‍ നിന്നും 410 അടി താഴ്ച്ചയിലാണ്‌ ഈ മരുഭൂമി. അതുകൊണ്ട് തന്നെ ഭൂശാസ്ത്രപരമായ ഒരുപാടു വിചിത്രപ്രതിഭാസങ്ങള്‍ ഉണ്ടിവിടെ. ഇടയ്ക്കിടെ പൊട്ടി ഒഴുകുന്ന അഗ്നിപര്‍വ്വത വിസ്ഫോടനങ്ങള്‍, വലിയ തോതില്‍ കാര്‍ബണ്‍ ഡയോക്സൈഡ് അടങ്ങിയ ഉപ്പു കൂനകള്‍, വിഷാംശം നിറഞ്ഞ കായലുകള്‍ അങ്ങനെ പല പ്രതിഭാസങ്ങളും ഉണ്ട് ഇവിടെ. കാര്‍ബണ്‍ഡയോക്‌സയിഡ കൂടുതല്‍ ഉള്ളിടത്തോട്ടു പോയാല്‍ ശരിയായ രീതിയില്‍ ശ്വസിക്കാന്‍ കഴിയില്ല.  അപ്പോള്‍ ശ്വാസം മുട്ട് അനുഭവപ്പെടും. ശരിക്കും വേറെ ഒരു ഗ്രഹത്തില്‍ നില്‍ക്കുമ്പോള്‍ ഉള്ള അതെ പ്രതീതി ആയിരിക്കും ഇവിടെ നില്‍ക്കുമ്പോള്‍ തോന്നുന്നത്. സ്ഥലപരിജയം ഇല്ലാതെ ഒരാള്‍ ഇവിടെ പോയി കഴിഞ്ഞാല്‍ അയാള്‍ തിരിച്ചു വരുന്ന കാര്യം സംശയമാണ്. പക്ഷെ ഇത്രത്തോളം അപകടം നിറഞ്ഞ സ്ഥലമാണ്‌ എങ്കിലും ഇവിടെ ഒരുപാടു മനുഷ്യര്‍ താമസിക്കുന്നുണ്ട്. തീവ്രമായ പ്രദേശത്തു നിന്നും കുറച്ചു മാറിയാണ് അവര്‍ താമസിക്കുന്നത്. എന്തായാലും ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം ഇല്ലാതെ ആരും ഇവിടെ പോകാന്‍ പാടില്ല.

  • നിയോസ് തടാകം(Nyos Lake)

      ആഫ്രിക്കയിലെ കമറോണ്‍ എന്ന രാജ്യത്തുള്ള ഒരു മാരകമായ കായല്‍ ആണ് നിയോസ് ലേക്ക്.പ്രത്യക്ഷത്തില്‍ വേറെ കുഴപ്പം ഒന്നുമില്ലാത്ത ഒരു നല്ല കായലായിട്ടു തോന്നും. എന്നാല്‍ ഇതിനെ പൊട്ടിത്തെറിക്കുന്ന കായല്‍ എന്നാണ് പറയുന്നത്. ഇത് ശെരിക്കും സ്ഥിതി ചെയ്യുന്നത് പണ്ടത്തെ ഒരു അഗ്നിപര്‍വ്വതത്തിന്റെ മുകളില്‍ ആണ്. ഇപ്പോള്‍ ഇഹ് ഒരു അഗ്നി പര്‍വ്വതം അല്ലെങ്കിലും ഇവിടുത്തെ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവ് വളരെ കൂടുതല്‍ ആണ്. 1986 ല്‍ ഈ കായല്‍ മൂന്ന് ലക്ഷം ടണ്‍ കാര്‍ബണ്‍ഡയോക്‌സയിഡ പുറത്തു വിട്ടു. അത് ഉടനെ തന്നെ 25 കിലോമീറ്റര്‍ ചുറ്റളവിലേക്ക് വ്യാപിച്ചു. കാര്‍ബണ്‍ഡയോക്‌സയിഡ്‌ അധികമായാല്‍ അത് ശ്വസന പ്രക്രിയക്ക് ദോഷമാണ്. അങ്ങനെ അന്ന് 2000 ത്തോളം മനുഷ്യര്‍ മരണപ്പെട്ടു. മനുഷ്യര്‍ മാത്രമല്ല നിരവധി മൃഗങ്ങള്‍ക്കും ആ ദുര്‍വിധി ഉണ്ടായി. എങ്കിലും ഏത് നിമിഷവും അപകടം ഉണ്ടാകും എന്നുള്ള കാര്യം ഓര്‍മിച്ചു കൊണ്ട് തന്നെ ഒരു പാട് മനുഷ്യര്‍ ഇവിടെ താമസിക്കുന്നുണ്ട്.

  • ചെര്‍ണോബില്‍ മേഖല(Chernobyl zone )

                 ലോകത്തില്‍ ഇന്നേ വരെ സംഭവിച്ചുട്ടുള്ളതില്‍ വച്ച് ഏറ്റവും തീവ്രവും രൂക്ഷവും ആയ ന്യുക്ലിയാര്‍ അപകടം സംഭവിച്ച സ്ഥലമാണ്‌ ചെര്‍ണോബില്‍. 1986 ല്‍ ഇവിടുത്തെ ഇവിടുത്തെ ഒരു ന്യുക്ലിയാര്‍ പ്ലാന്റില്‍ സംഭവിച്ച തകരാറ് കാരണം വലിയ ഒരു വിസ്ഫോടനം സംഭവിക്കുകയും ഏകദേശം 2500 സ്കൊയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണ്ണതയിലെക്ക് റേഡിയോആക്ടിവ് പദാര്‍ത്ഥങ്ങളെ ചിതറിക്കുകയും ചെയ്ത്. ഈ 2500 സ്കൊയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണ്ണതയിലുള്ള മേഖലയാണ് ഇപ്പോള്‍ ചെര്‍ണോബില്‍ സോണ്‍ എന്ന് അറിയപ്പെടുന്നത്. ഈ പ്രവേശിച്ചാല്‍ ഇവിടെയുള്ള റേഡിയേഷന്‍ കാരണം പല ആരോഗ്യപ്രശ്നങ്ങളും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം. ഇനിയും കുറഞ്ഞത് ഇരുപതിനായിരം വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ ഈ സ്ഥലം ജീവിക്കാന്‍ പറ്റിയ സ്ഥലം ആകുകയുള്ളൂ.

  • സിനബംഗ് പര്‍വ്വതം (Mount Sinabung)

സുമാത്ര എന്ന് പേര് നല്‍കിയിരിക്കുന്ന ഒരു ഇന്തോനേഷ്യന്‍ ദ്വീപില്‍ ഉള്ള ഇപ്പോഴും ആക്ടിവ് ആയ ഒരു വോല്‍ക്കാനോ ആണ് സിനബംഗ് അഗ്നിപര്‍വ്വതം. ഇവിടെ ഇടയ്ക്കിടക്ക് ലാവ പൊട്ടി ഒഴുകാറുണ്ട് . അങ്ങനെ സംഭവിക്കുമ്പോള്‍ അടുത്തുള്ള പട്ടണങ്ങളും നഗരങ്ങളും മുഴുവന്‍ അഗ്നി പര്‍വ്വത ദ്രാവകം കൊണ്ട് നിറയും. അഗ്നി പര്‍വ്വതം പൊട്ടും എന്ന് തോന്നുമ്പോള്‍ തന്നെ അവിടെയുള്ള ജനങ്ങള്‍ എല്ലാം അവിടെനിന്നും മാറും. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ ആരു തവണ അവിടെ അഗ്നി പാര്‍വ്വത വിസ്ഫോടനങ്ങള്‍ സംഭവിച്ചു. അവസാനം സംഭവിച്ചത് 2020 ലാണ്. അന്ന് അയ്യായിരം മീറ്ററോളം ഉയരത്തിലാണ് അതില്‍ നിന്നും പുകയും ലാവയും പാറകഷങ്ങളും തെറിച്ച് പുറത്തു വന്നത്. ഇനിയും ഇത് പോലെ എപ്പോള്‍ വേണമെങ്കിലും അഗ്നി പര്‍വ്വത വിസ്ഫോടനങ്ങള്‍ സംഭവിക്കാം. ശരിക്കും ഇന്തോനേഷ്യയില്‍ മൊത്തം 147 അഗ്നി പര്‍വ്വതങ്ങള്‍ ഉണ്ട്. അതില്‍ 76 എണ്ണവും ഇപ്പോഴും ആക്ടിവ് ആണ്.

  • മഡിഡി നാഷണല്‍ പാര്‍ക്ക്(Madidi National park)

             ആമസോണ്‍ മഴക്കാടുകളില്‍ ഉള്ള ഏറ്റവും അപകടകരമായ പ്രദേശമാണ് മഡിഡി നാഷണല്‍ പാര്‍ക്ക്. പ്രത്യക്ഷത്തില്‍ വളരെ മനോഹരവും ഒരുപാടു സന്ദര്‍ശകര്‍ ഒക്കെ വരുന്ന സ്ഥലമാണ്‌ ഇത്. എന്നാല്‍ കാടിന്റെ ഉള്ളിലേക്ക് പോകുമ്പോഴാണ് പ്രശ്നം രൂക്ഷമാകുന്നത്. ഘോര വിഷമുള്ള പ്രാണികളും ജീവികളും ഒപ്പം വളരെ നിഷ്ടൂരമായ മൃഗങ്ങളുമാണ് ഇവിടെ ഉള്ളത്. ഇവിടെ ഉള്ള ഭൂരിഭാഗം ചെടികളിലും വിഷാംശം ഉള്ളതുകൊണ്ട് അവയില്‍ തോട്ടാല്‍ ഗുരുതരമായ തോക്ക് രോഗങ്ങള്‍ വരാന്‍ സാധ്യത ഉണ്ട്. ചില പ്രാണികള്‍ കടിച്ചാല്‍ അത് മാരകമായ ഇന്‍ഫക്ഷന്‍ വരുത്തും. അതിന് പുറമേ വന്യമൃഗങ്ങള്‍ കടുവകള്‍,കരടികള്‍, കാട്ട് പന്നികള്‍,അങ്ങനെ ഒരുപാടു ഉണ്ട്. അവയുടെ പിടിയിലെങ്ങാനും അകപ്പെട്ടാല്‍ പിന്നെ നമ്മളായിട്ടു ഒന്നും ചെയ്യേണ്ടി വരില്ല.

  • വാലി ഓഫ് ഡെത്ത്(Valley of Death)

   ആദ്യം പറഞ്ഞ യുഎസ്എയിലുള്ള ഡെത്ത് വാലി അല്ല ഇത് ഇത് റഷ്യയില്‍ ഉള്ള വളരെ മനോഹരമായ മലനിരകള്‍ ഉള്ള കംച്ചട്ക എന്ന സ്ഥലത്തുള്ള ഒരു മലയടിവാരം ആണ്. വെറും രണ്ടു കിലോമീറ്റര്‍ മാത്രം നീളമുള്ള താഴ്വര. 1975 ഇല്‍ ഒരു ഗവേഷകനാണ് ഈ താഴ്വര ആദ്യമായിട്ട് പര്യവേഷണം നടത്തിയത്. ആ പര്യവേഷണത്തില്‍ അയാളുടെ ഗവേഷണ സംഘം അവിടെ നിന്നും ഇരുന്നിലേറെ മൃഗങ്ങളുടെ മൃതശരീരങ്ങള്‍ കണ്ടെത്തി. അതും ജീര്‍ന്നിക്കാതെ വളരെ സുരക്ഷിതമായിട്ട് കിടക്കുന്നു. അതില്‍ പക്ഷികള്‍, കരടികള്‍,ചെന്നായ്ക്കള്‍, എലികള്‍ അങ്ങനെ പല ഇനത്തിലും പെട്ട ജീവികള്‍ ഉണ്ടായിരുന്നു. അങ്ങനെ എല്ലാത്തരം ജീവികളും ഉണ്ടായിരുന്നത് കൊണ്ട് അവിടെ എന്തോ ഒരു ദൂരുഹത ഉണ്ടെന്ന് ഗവേഷകര്‍ക്ക് തോന്നി. കുറച്ചു നേരം കൂടി അവിടെ നിന്നപ്പോള്‍ അവര്‍ക്കും ശരീരവേദനയും തലക്കറക്കവും ഒക്കെ അനുഭവപ്പെടാന്‍ തുടങ്ങിയത് കൊണ്ട് ഉടനെ തന്നെ അവര്‍ അവിടെ നിന്നും പോയി. ശേഷം തുടര്‍ന്നുള്ള ഗവേഷണത്തില്‍ നിന്നുമാണ് അവര്‍ക്ക് കാര്യം മനസ്സിലായത്. ഭൂമിക്കടിയില്‍ നിന്നും  ഈ താഴ്വരയിലൂടെ  ഹൈഡ്രജന്‍ സള്‍ഫൈഡ്, കാര്‍ബണ്‍ഡയോക്‌സയിഡ്‌, കാര്‍ബണ്‍ സള്‍ഫര്‍ അങ്ങനെ പല വിഷവാതകങ്ങളും പുറത്തു വരുന്നുണ്ട് അതുകൊണ്ടാണ് അവിടെ എത്തുമ്പോള്‍ തലക്കറക്കം സംഭവിക്കുന്നതും മയങ്ങി വീഴുന്നതും ഇങ്ങനെയാണ് അവിടെ ഇത്രയും ജീവികള്‍ മരിച്ചു കിടക്കുന്നത്. അവിടെ വലിയ തോതില്‍ സള്‍ഫര്‍ ഉള്ളതുകൊണ്ട് അവിടെ ബാക്ടീരിയകള്‍ക്ക് പോലും ജീവിക്കാന്‍ അകില്ല്. അതുകൊണ്ടാണ് ആ മൃഗങ്ങളുടെ ശരീരം ജീര്‍ണ്ണിക്കാത്തത്.

  •  ബികിനി അറ്റോള്‍(Bikini Atoll)

           പസഫിക് സമുദ്രത്തില്‍ ഉള്ള ഒരു ദ്വീപാണ് ബികിനി അറ്റോള്‍. സ്വര്‍ഗ്ഗ തുല്യമായ ഈ ദ്വീപിനെ മനുഷ്യന്‍ തന്നെയാണ് നരകതുല്യം ആക്കിയത്. ഇവിടെ വച്ച് പണ്ട് രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലഘട്ടത്തില്‍ പലതവണ ആണവപരീക്ഷണങ്ങള്‍ നടത്തിയതിന്റെ അന്തരഫലമായിട്ട്‌ ഇന്ന് ഇതൊരു പഴ്നിലം മാത്രമണ്‌. ഇവിടെ താമസിച്ചിരുന്നവര്‍ക്ക് മറ്റു നിവര്‍ത്തി ഇല്ലാതെ മറ്റു ദ്വീപുകളിലേക്ക് പോകേണ്ടി വന്നു. വലിയ തോതില്‍ ഉള്ള റേഡിയേഷന്‍ ആണ് ഇവിടെ മുഴുവന്‍. എല്ലാത്തരം ജീവജലങ്ങള്‍ക്കും പ്രശ്നം ഉണ്ടാക്കുന്ന ഗുരുതരമായ റേഡിയേഷന്‍. ഇവിടെ പോയി കഴിഞ്ഞാല്‍ കാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്. 65ല്‍ കൂടുതല്‍ ആണവപരീക്ഷണങ്ങള്‍ ഇവിടെ വച്ച് നടത്തിയിട്ടുണ്ട്. എഴുപത് വര്ഷം പിന്നിട്ടിട്ടും ബികിനി അറ്റോള്‍ ആദ്യം പറഞ്ഞ ചെര്‍ണോബില്‍ പ്രദേശത്തിനേക്കാള്‍ കൂടുതല്‍ റേഡിയോ ആക്ടിവ് ആണ്.

  • അന്റാര്‍ട്ടിക്ക(Antarctica)

             ഭൂമിയില്‍ ഏറ്റവും താപനില കുറഞ്ഞ സ്ഥലമാണ്‌ അന്റാര്ട്ടിക. മൈനസ് 60 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇവിടുത്തെ ശരാശരി താപനില. ഇത് ശെരിക്കും അസ്ഥികള്‍ ഉറഞ്ഞു പോകുന്ന തണുപ്പാണ്. ഇത്വരെ പറഞ്ഞ എല്ലാ സ്ഥലങ്ങളിലും കുറച്ചെങ്കിലും മനുഷ്യര്‍ സ്ഥിരമായി താമസിക്കുന്നുണ്ട് എന്നാല്‍ അന്റാര്‍ട്ടിക്കയിലെ ജനസംഖ്യ എന്നത് പൂജ്യമാണ്. ഒരുപാടു പേര്‍ അവിടെ സന്ദര്‍ശിക്കാന്‍ പോകാറുണ്ട് ചിലര്‍ അവിടെ കുറച്ചു നാള്‍ തങ്ങുകയും ചെയ്യും എന്നാല്‍ അവിടെ സ്ഥിര താമസക്കാര്‍ ഇല്ല.