ചീരത്തോരന്‍ നാടന്‍ രീതിയില്‍
ചീര ചെറുതായി അരിഞ്ഞു വേവിക്കുക. അതിനുശേഷം രണ്ടു പച്ചമുളക് വട്ടത്തില്‍ അരിഞ്ഞതിട്ടു പാകത്തിന് ഉപ്പും ചേര്‍ത്തിളക്കുക. മുളകിന്റെ അരിയെടുത്ത് അരകല്ലില്‍ വച്ച് നല്ലവണ്ണം അരക്കണം. തേങ്ങ, ജീരകം, വെളുത്തുള്ളി, ചുവന്നുള്ളി, ഇവ ചതച്ചതും കൂടി യോജിപ്പിച്ച് വെന്ത ചീരയുടെ പുറത്തിട്ടു അടച്ചുമൂടി കുറച്ചു സമയം ഇട്ടേക്കുക. ആവി വന്നാല്‍ ഉടന്‍ അടപ്പെടുത്ത് ചീരയിളക്കണം. വെള്ളം വറ്റുന്നത് വരെ അടുപ്പിലിട്ടേക്കണം.ചീനച്ചട്ടി അടുപ്പത്തു വച്ച് ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് വറുത്ത് ഒഴിച്ച് ചൂടോടെ ഉപയോഗിക്കാം.