EncyclopediaTechnology

സിംപ്ലന്‍ തുരങ്കം

ഒരു നൂറ്റാണ്ടുമുമ്പ് പര്‍വതം തുരന്നു ആ തുരങ്കത്തിന്റെ പണിയാരംഭിച്ചു. കൃത്യമായി പറഞ്ഞാല്‍ 1898-ല്‍ സ്വിറ്റ്സര്‍ലന്റിലെ ബ്രിഗ്ഗില്‍ നിന്നും ഇറ്റലിയിലെ ദോമോദോസ്സലയിലേക്കാണ് അത് നിര്‍മ്മിച്ചത്. ഓരോ റെയില്‍ ട്രാക്കുള്ള രണ്ടു തുരങ്കങ്ങളായിട്ടായിരുന്നു അതിന്റെ നിര്‍മ്മാണം. എട്ടു വര്‍ഷത്തിനുശേഷം 1906-ല്‍ ഇറ്റാലിയന്‍ രാജാവ് വിക്ടര്‍ ഇമ്മാനുവല്‍ മൂന്നാമന്‍ ആ തുരങ്കം ഉദ്ഘാടനം ചെയ്തു.64,633 അടിയായിരുന്നു തുരങ്കത്തിന്റെ നീളം. അത് ആദ്യ തുരങ്കമായിരുന്നു. രണ്ടാമത്തെ തുരങ്കത്തിന്റെ നിര്‍മാണം, 1921-ല്‍ നടന്നു. 1988-ല്‍ ജപ്പാനിലെ സീക്കന്‍. തുരങ്കം തുറക്കും വരെ ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കമായിരുന്നു സിംപ്ലന്‍.

   സ്വിറ്റ്സര്‍ലന്റില്‍ റെയില്‍വേ നിലവില്‍ വന്നതിനുശേഷം സിംപ്ലന്‍ റെയില്‍വേ കമ്പനി പിന്നീട് വെസ്റ്റേന്‍ സ്വിസ്റ്റ് റെയില്‍വേസുമായി യോജിച്ചു. അങ്ങനെ വെസ്റ്റേന്‍ സ്വിറ്റ്സര്‍ലന്‍ഡ് സിംപ്ലന്‍ കമ്പനിരൂപംകൊണ്ടു. 1889-ല്‍ കൂടിയ സ്വിസ്റ്റ് ഇറ്റാലിയന്‍ കോണ്‍ഫറന്‍സില്‍ ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയിലൂടെ 20 കിലോമീറ്റര്‍ നീളത്തില്‍ തുരങ്കം നിര്‍മിക്കുവാന്‍ തീരുമാനമായി, 1895 നവംബറില്‍ സ്വിസ്റ്റ് സര്‍ക്കാരും ഇറ്റലിയുമായി സ്വിസ്റ്റ് സര്‍ക്കാരും ഇറ്റലിയുമായി അതിന് കരാര്‍ ഒപ്പിട്ടു. ഇരു കൂട്ടരുടെയും സൈനിക താല്പര്യങ്ങള്‍ക്കനുസൃതമായാണ് തുരങ്കത്തിന്റെ റൂട്ട് നിശ്ചയിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ ഒരു’ യുദ്ധമുണ്ടായാല്‍ ഏതു രാജ്യക്കാര്‍ക്ക് വേണമെങ്കിലും തുരങ്കം അടയ്ക്കാം. 1903-ല്‍ രൂപം കൊണ്ട സ്വിസ്റ്റ് ഫെഡറല്‍ റെയില്‍വേസ്, തുരങ്കത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കി. ഓരോ ദിവസവും ശരാശരി 3000 പേരാണ് തുരങ്കത്തിന്റെ നിര്‍മാണജോലികള്‍ ചെയ്തത്. ഇറ്റലിയിലെ ദരിദ്രരായ ജനങ്ങളായിരുന്നു അവരില്‍ കൂടുതല്‍ പേരും. നിര്‍മാണ ജോലികളില്‍ പങ്കെടുത്ത പലര്‍ക്കും പിന്നീട് പലവിധ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായി.

 തുരങ്ക നിര്‍മാണത്തിനെതിരേ നിരവധി സമരങ്ങളും ഉണ്ടായി. അവയെ സ്വിസ് സര്‍ക്കാര്‍ പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തി. ആദ്യ തുരങ്കത്തിന്റെ നിര്‍മാണ സമയത്ത് തൊഴിലാളികള്‍ക്ക് ശുദ്ധവായു എത്തിക്കുവാനുള്ള പൈപ്പുകള്‍ സ്ഥാപിക്കുവാന്‍ മറ്റൊരു ചെറിയ തുരങ്കം കൂടി നിര്‍മ്മിച്ചു. ഇത് പിന്നീട് വലിയ തുരങ്കമാക്കി. പ്രധാന തുരങ്കത്തിനു വലിയ വളവുകളൊന്നുമില്ല.

  1906 മേയിലാണ് പ്രധാന തുരങ്കത്തിലൂടെയുള്ള ഗതാഗതം ആരംഭിച്ചത്. രണ്ടാമത്തെ തുരങ്കത്തിന്റെ നിര്‍മാണം. 1921-ലാണ് പൂര്‍ത്തിയായത്. അതിനടുത്ത വര്‍ഷം അതുവഴിയും ഗതാഗതത്തിന് തുടക്കം കുറിച്ചു.

  രണ്ടാം ലോകമഹായുദ്ധകാലത്ത് തുരങ്കം തകര്‍ക്കാന്‍ ജര്‍മനി ശ്രമിച്ചെങ്കിലും സ്വിസ്റ്റ് ഉദ്യോഗസ്ഥരും ഇറ്റാലിയന്‍ സഹായികളും ചേര്‍ന്ന് ആ നീക്കം പരാജയപ്പെടുത്തി.