പനങ്കുറുമ്പന്‍
പനവര്‍ഗസസ്യങ്ങളുള്ളിടത്ത് ജീവിക്കുന്ന ഒരു പൂമ്പാറ്റയാണ് പനങ്കുറുമ്പന്‍. വളരെ വേഗത്തില്‍ പറന്ന് നടക്കുന്ന സ്വഭാവവും ഇവയ്ക്കുണ്ട്. തവിട്ടുനിറത്തിലുള്ള ചിറകില്‍ ഏതാനും കറുത്ത പൊട്ടുകളുണ്ട്. ചിറകുകള്‍ പാതി തുറന്ന് വെയില്‍ കായുന്ന സ്വഭാവവും പനങ്കുറുമ്പനുണ്ട്.
ഇക്കൂട്ടര്‍ പനയോലകളിലാണ് മുട്ടയിടുന്നത്. ഓലയുടെ മുകള്‍വശത്ത് മുട്ടയിടും. മുട്ടകള്‍ക്ക് ഇഷ്ടികയുടെ ചുവപ്പുനിറമാണ്.പെട്ടെന്ന് കണ്ടാല്‍ പനയോലയുടെ അടയാളമെന്നെ പറയുകയുള്ളൂ. മുട്ടവിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ ഓലക്കുഴലിലാണ് കഴിയുന്നത്. ഇത്തരം കുഴലുകളില്‍ തന്നെയാണ് പ്യൂപ്പകളും കഴിയുന്നത്.