EncyclopediaInsectsWild Life

മുളങ്കാടന്‍

മുളങ്കാടുകളില്‍ കണ്ടുവരുന്ന ഒരിനം ശലഭമാണ് മുളങ്കാടന്‍. പശ്ചിമഘട്ടത്തില്‍ മാത്രമുള്ള ഇവ കടുത്ത വംശനാശ ഭീഷണി നേരിടുന്ന ശലഭങ്ങളാണ്. ഇവയെ കാണാന്‍ വലിയ ഭംഗിയൊന്നുമില്ല. ചിറകിന്റെ മുകള്‍ഭാഗം ഇരുണ്ടതവിട്ടു നിറമാണ്‌. രാവിലെയും വൈകുന്നേരവും ഇവ കൂട്ടത്തോടെ പാറിപ്പറക്കുന്നതു കാണാം. ആണ്‍ശലഭത്തിന്റെ മുന്‍ചിറകുകളില്‍ നീലകലര്‍ന്ന വെളുത്തപൊട്ടുകളുണ്ട്. എന്നാല്‍, പെണ്‍ശലഭത്തിന്റെ മുന്‍ചിറകില്‍ നീലകലര്‍ന്ന വെളുത്ത വീതിയേറിയ വരയാണ് ഉള്ളത്. പിന്‍ചിറകില്‍ മഞ്ഞപ്പൊട്ടുകളും.

 പലതരം മുളകളിലാണ്‌ ഇവ മുട്ടയിടുന്നത്, ലാര്‍വകള്‍ ധാരാളമായി ഉണ്ടാവും.