EncyclopediaInsectsWild Life

നാട്ടുപാത്ത

നാട്ടിന്‍പുറങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന ഒരിനം ചിത്രശലമാണ് നാട്ടുപാത്ത. നല്ല മഞ്ഞനിറമുള്ള ശലഭങ്ങളാണ് ഇവ. ചിറകുകളുടെ മുകള്‍ഭാഗത്ത് വെള്ളനിറവും കാണും. മഞ്ഞ നിറമുള്ള ചിറകുകളില്‍ കറുത്ത വരകളും കാണാം. ചില ശലഭങ്ങളില്‍ ഈ കറുത്ത വരകള്‍ക്ക് വീതി കൂടുതലായിരിക്കും. നല്ല തേന്‍ കൊതിയന്മാരാണ് നാട്ടുപാത്തകള്‍. തേന്‍കുടിച്ചുകൊണ്ട് അവ ഏറെ നേരം പൂക്കളിലങ്ങനെയിരിക്കും.
നല്ല വേഗത്തില്‍ പറക്കാന്‍ ഇവയ്ക്കു കഴിയും. എന്നാല്‍ അധികം ഉയരത്തില്‍ പറക്കില്ല ഇവ. പേര് നാട്ടുപാത്ത എന്നാണെങ്കിലും കാട്ടിലും ഇവയെ കാണാറുണ്ട്. നാട്ടുപാത്തകളുടെ പ്യൂപ്പകള്‍ക്ക് പച്ചനിറമാണ്. ഇവയുടെ ലാര്‍വകള്‍ക്കും പച്ചനിറമാണ്.