EncyclopediaInsectsWild Life

വിലാസിനി

കേരളത്തിലെ ശലഭങ്ങളുടെ കൂട്ടത്തില്‍ ഏറെ ഭംഗിയുള്ള ഒരിനമാണ്‌ വിലാസിനി. സുന്ദരമായ ചിറകുകള്‍ വിടര്‍ത്തി പാറിപ്പറക്കുന്ന ഇവയെ കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കണ്ടുവരുന്നു.

 മനോഹരമായ നിറങ്ങളുടെ അസാധാരണമായി ഇടകലര്‍ന്ന ചിറകുകളാണ് ഇവയ്ക്ക്. ചിറകിന്റെ അരികില്‍ നിറയെ ചുവന്നപോട്ടുകളുടെ ഒരു നിര തന്നെ കാണാം. കറുപ്പും മഞ്ഞയും നീലയും ചുവപ്പും വെള്ളയുമെല്ലാം വരകളായും വിവിധ ആകൃതിയിലുള്ള പാടുകളായും ഈ ചിറകുകളില്‍ നിറഞ്ഞിരിക്കുന്നു. ചിറകുകള്‍ വിടര്‍ത്തുമ്പോള്‍ വെളുപ്പോ, ഇളം നീലകലര്‍ന്ന വെളുപ്പോ ആയിരിക്കും. വളരെ സാവധാനമാണ്‌ ഇവയുടെ പറക്കല്‍.

 സൗന്ദര്യം മാത്രമല്ല അല്‍പം കൌശലവുമുണ്ട് ഈ ശലഭങ്ങള്‍ക്ക്. പെട്ടെന്ന് ശത്രുക്കളെ കാണുമ്പോള്‍ ചത്തതുപോലെ കിടന്ന് രക്ഷപ്പെടുന്ന ഒരു സൂത്രവും ഇവയ്ക്കുണ്ട്.

 ഇത്തിള്‍ക്കണ്ണികളിലാണ് ഇവ മുട്ടയിടുന്നത്. മഞ്ഞ കലര്‍ന്ന പച്ചനിറമോ, ഇരുണ്ടനിറമോ ഉള്ള ലാര്‍വകള്‍ക്ക് വെളുത്ത ചെറുപൊട്ടുകളുള്ള വിഷാംശം ഉണ്ട്. അതിനാല്‍ ഇരപിടിയന്മാര്‍ ഇവയെ ശപ്പിടാറില്ല.