വെള്ളിവാലന്‍
സഹ്യപര്‍വതപ്രദേശങ്ങളില്‍ കണ്ടുവരുന്ന ഒരു ചിത്രശലഭമാണ് വെള്ളിവാലന്‍. തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലുമാണ് വെള്ളി വാലനെ കണ്ടുവരുന്നത്. വെള്ളിവാലന്‍ വലിപ്പം കുറവാണു. കാടാണ് വെള്ളിവാലന്റെ വലിപ്പം കുറവാണ്. കാടാണ് വെള്ളിവാലന്റെ വീട്. എന്നാല്‍ നാട്ടിന്‍പുറങ്ങളിലെ കുന്നിന്‍പ്രദേശങ്ങളിലും മറ്റും ഇവയെ ധാരാളമായി കണ്ടുവരുന്നു.
വാലാണ് വെള്ളിവാലന്റെ ഏറ്റവും വലിയ പ്രത്യേകത. പിന്‍ചിറകിലെ രണ്ട് വെളുത്തവാല്‍ ഇവയുടെ ഭംഗി കൂട്ടുന്നു. വാലിന് രണ്ട് സെന്റി മീറ്റര്‍ നീളമുണ്ടാവും. വാലിന്റെ അറ്റം ചുരുണ്ടിരിക്കും. ആണ്‍ ശലഭത്തിന്റെ ചിറകിന് ഇളം തവിട്ടുനിറമാണ്. പെണ്‍ശലഭത്തിനു കടുംതവിട്ടുനിറവും. പിന്‍ചിറകിന്റെ അറ്റത്തായി വെളുപ്പില്‍ കറുത്ത പുള്ളികളുണ്ടാവും.
വെള്ളിവാലന്‍ നല്ല ഉയരത്തില്‍ പറക്കുന്ന ശലഭമാണ്. സാധാരണയായി മെല്ലെയാണ് ഇവ പറക്കുന്നത്. മഴക്കാറുള്ള സമയം ഇവ ഇലകള്‍ക്കിടയില്‍ ഒളിച്ചിരിക്കാറുണ്ട്. കറുവപ്പട്ട, ചെരുകുരണ്ടി എന്നീ സസ്യങ്ങളിലാണ് വെള്ളി വാലന്മാര്‍ മുട്ടയിടുന്നത്.