EncyclopediaInsectsWild Life

ചുട്ടിക്കറുപ്പന്‍

ചുട്ടിക്കറുപ്പന്‍ ഒരു വമ്പന്‍ ചിത്രശലഭമാണ്. ഇന്ത്യയിലെ വലിയ മൂന്നാമത്തെ ശലഭമാണ് ചുട്ടിക്കറുപ്പന്‍. കാട്ടിലാണ് ഇവയെ കണ്ടുവരുന്നത്. ചുട്ടിക്കറുപ്പന്റെ ചിറകിന്റെ ചുറ്റളവ് 110 മുതല്‍ 130 വരെ മില്ലിമീറ്റര്‍ ആണ്.

 പേരു സൂചിക്കും പോലെ ഇവയുടെ ശരീരവും ചിറകുകളും കറുത്തതാണ്‌. പിന്‍ചിറകിന്റെ മുകള്‍ഭാഗത്ത് ഇളം മഞ്ഞകലര്‍ന്ന വെളുത്ത പാടുകളുണ്ടാവും.ഉയരത്തില്‍ പറക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇക്കൂട്ടര്‍. താഴെയുള്ള സസ്യങ്ങളില്‍ തേന്‍ കുടിക്കാന്‍ ഇവ എത്താറുണ്ട്. വേഗത്തിലാണ് പറക്കല്‍. മുള്ളിലം, ചെറുനാരകം എന്നിവയിലാണ് ഇവ മുട്ടയിടുന്നത്.