EncyclopediaInsectsWild Life

കാട്ടുപാത്ത

വംശനാശ ഭീഷണി നേരിടുന്ന ഒരു ചിത്രശലഭമാണ് നമ്മുടെ കാടുകളില്‍ കണ്ടുവരുന്ന കാട്ടുപാത്ത.

മിക്കപ്പോഴും കാട്ടിനകത്ത് തന്നെയാണ് ഇവയുടെ താമസം. പൊതുവേ മഴക്കാലത്തിനു ശേഷമാണ് ഇവയെ ധാരാളമായി കണ്ടുവരുന്നത്.വെയില്‍ കായാന്‍ ഇഷ്ടപ്പെടുന്നവരാണ് ആണ്‍ശലഭങ്ങള്‍. എന്നാല്‍ പെണ്‍ശലഭം തണലില്‍ മറഞ്ഞിരിക്കാനാണ് ശ്രമിക്കുന്നത്. വളഞ്ഞുപുളഞ്ഞു ആണ് പറക്കല്‍. പറക്കല്‍ അത്ര വേഗത്തിലല്ല. പെണ്‍ശലഭത്തെ കാണാന്‍ പൊതുവേ പ്രയാസമാണ്. തണല്‍ ഇഷ്ടപ്പെടുന്ന അവ ഇലകള്‍ക്കിടയില്‍ മറഞ്ഞിരിക്കുകയാണ് പതിവ്.

 ചിറകിന്റെ മുകള്‍ഭാഗം മങ്ങിയ വെള്ളനിറമാണ്. ഈ ചിത്രശലഭത്തിന്റെ നിറം മഴക്കാലത്തും വേനല്‍ക്കാലത്തും വ്യത്യസമുണ്ടാകാറുണ്ട്. തോട്ടുവിളസസ്യങ്ങളിലാണ് ഇവ മുട്ടകള്‍ ഇടുന്നത്.