EncyclopediaInsectsWild Life

മരോട്ടിശലഭം

നമ്മുടെ നാട്ടിലും ശ്രീലങ്കയിലും കണ്ടുവരുന്ന ഒരു ശലഭമാണ് മരോട്ടിശലഭം. കേരളത്തിലെ കാടുകളിലും നാട്ടിന്‍പുറങ്ങളിലും ഇവയെ കാണാം.

 മരോട്ടിശലഭത്തിന്റെ ചിറകുകള്‍ക്ക് ചുവപ്പുകലര്‍ന്ന മഞ്ഞനിറമാണ്‌ ഉള്ളത്. മുന്‍ചിറകിന്റെ മുകള്‍ഭാഗം കറുത്തിരിക്കും. പിന്‍ചിറകിന്റെ മുകള്‍ ഭാഗം കറുത്തിരിക്കും. പിന്‍ചിറകിന്റെ മുകള്‍ഭാഗത്തായി വെളുത്തപൊട്ട് കാണാം. നല്ല വേഗത്തില്‍ പറക്കുന്ന കൂട്ടരാണ് ഇവര്‍. എങ്കിലും അധികം ഉയരത്തില്‍ പറക്കാറില്ല. വനങ്ങളില്‍ ഇവയുടെ യാത്ര രസകരമായ കാഴ്ചയാണ്! ഇലകള്‍ക്കിടയിലൂടെ വേഗത്തില്‍ പറന്നകലുന്ന ഇവ ഇലകളില്‍ മറഞ്ഞിരിക്കാറുണ്ട്.

മരോട്ടി, കാട്ടുമരോട്ടി എന്നീ സസ്യങ്ങളിലാണ് മുട്ടയിടുന്നത്. അതുകൊണ്ടാണ് ഇവയ്ക്ക് മരോട്ടിശലഭം എന്ന പേരു കിട്ടിയത്.