ഏലം
ഇഞ്ചി കുടുംബത്തിൽ പെട്ട ഒരു സസ്യം ആണ് ഏലം. സിഞ്ചിബെറേസി സസ്യകുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രീയനാമം Elettaria cardamomum Maton എന്നാണ്. ഇംഗ്ലീഷിൽ ഇതിന്റെ പേര് കാർഡമം (Cardamom) എന്നാണ്. ഭാരതത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് കേരളത്തിലും ആസ്സാമിലും ധാരാളമായി കൃഷി ചെയ്തുവരുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ് ഇത്. ഏലം പ്രധാനമായും ഒരു സുഗന്ധവസ്തുവായാണ് ഉപയോഗിക്കുന്നത്. “സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി” എന്നാണ് ഏലം അറിയപ്പെടുന്നത്. തണലും ഈർപ്പമുള്ളതും, തണുത്ത കാലാവസ്ഥയുമുള്ള പ്രദേശങ്ങളിൽ ആണ് ഇത് കൂടുതലായി വളരുന്നത്. ഏലച്ചെടിയുടെ വിത്തിന് ഔഷധഗുണവും സുഗന്ധവുമുണ്ട്. ലോകത്ത് ഏറ്റവുമധികം ഏലം കൃഷിചെയ്യുന്നത് ഗ്വാട്ടിമാലയിൽ ആണ് രണ്ടാം സ്ഥാനത്ത് ഇന്ത്യ ആണ്. ഇന്ത്യയിലാണെങ്കിൽ കേരളത്തിലും. 58.82% ആണ് കേരളത്തിലെ ഉത്പാദനം