ചെറു പുള്ളിച്ചാടന്‍
കേരളത്തിലെ കാടുകളിലും പുല്‍മേടുകളിലും കണ്ടു വരുന്ന ഒരു ശലഭമാണ് ചെറു പുള്ളിച്ചാടന്‍ തവിട്ടു കലര്‍ന്ന കറുത്ത ചിറകില്‍ വെളുത്തപുള്ളികള്‍ ഉണ്ടാവും. അതിനാല്‍ തിരിച്ചറിയാന്‍ എളുപ്പമാണ്. ചിറകിന്റെ അരികില്‍ ഒന്നിടവിട്ട് കറുപ്പും വെളുപ്പും ഉണ്ടാവും. ചിറകിനടിവശം കൂടുതല്‍ വെളുത്ത നിറമാണ്. ആണ്‍ശലഭം പെണ്‍ശലഭത്തെക്കാള്‍ കൂടുതല്‍ കറുത്തതും വലിപ്പമുള്ളതും ആയിരിക്കും. നിലംപറ്റിയാണ് പറക്കല്‍.
തേന്‍കൊതിയനായ ഒരു പൂമ്പാറ്റയാണിത്. ചെറു പുഷ്പങ്ങളിലും മറ്റുമിരുന്ന് തേന്‍ കുടിക്കാറുണ്ട്. ചെമ്പരത്തി, കുറുന്തോട്ടി എന്നീ സസ്യങ്ങളിലാണ് മുട്ട ഇടുന്നത്. മുട്ടയ്ക്ക് ഇളം പച്ചനിറമാണ്. ഇല ചുരുട്ടി ഒരു കൂടുണ്ടാക്കി അതിനുള്ളിലാണ് ലാര്‍വകള്‍ കഴിയുന്നത്.