പൈനാപ്പിള്‍ പഞ്ച്
പാകം ചെയ്യുന്ന വിധം
കൈതച്ചക്ക കൊത്തിയരിഞ്ഞതും ഗ്രാമ്പുവും കരുവാപ്പട്ടയും പഞ്ചസാര വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് അരിച്ചെടുക്കണം. ചൂട് ആറുന്നതിനു മുമ്പ് നാരങ്ങാ നീരും ഈസ്റ്റും ചേര്‍ത്ത് കലക്കി വയ്ക്കുക. കുപ്പി കഴുകി വൃത്തിയാക്കുക.രണ്ട് ചെറുനാരങ്ങാ തൊലിയോടുകൂടി ഒന്‍പത് കഷണങ്ങളായി മുറിച്ച് ഓരോ കുപ്പിയിലും 6 കഷണങ്ങള്‍ വീതം ഇട്ടു തയ്യാറാക്കിയ പാനീയം മുക്കാല്‍ ഭാഗം നിറച്ച് കുപ്പി ശരിക്ക് മൂടി ഐസ് പെട്ടിയില്‍ വച്ച് തണുത്ത ശേഷം ചെറിയ ഗ്ലാസ്സുകളില്‍ ഒഴിച്ച് ഉപയോഗിക്കാം.
ചേരുവകള്‍
1)പഴുത്ത കൈതച്ചക്ക – 1 കിലോ
2)ഗ്രാമ്പു – 18 എണ്ണം
3)കറുവപ്പട്ട ഒരിഞ്ച്
നീളത്തില്‍ അരിഞ്ഞത് – 8 കഷണം
4)പഞ്ചസാര – അര കിലോ
5)വെള്ളം – 24 കപ്പ്
6)ചെറുനാരങ്ങാ നീര് – അര കപ്പ്
7)ഈസ്റ്റ് – അര ടീസ്പൂണ്‍