EncyclopediaSnakesWild Life

കാട്ടുനീര്‍ക്കോലി

Amphiesma beddomei എന്ന ശാസ്ത്രീയ നാമമുള്ള കാട്ടുനീര്‍ക്കോലി പാമ്പുകളെ ഇന്ത്യയിലെ പശ്ചിമഘട്ടമലനിരകളിലാണ് കണ്ടുവരുന്നത്.കേരളത്തില്‍ വയനാട്, തിരുവിതാംകൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സാധാരണയായി ഇവയെകണ്ടുവരുന്നത്. beddomii എന്ന പേര്‍, പ്രസിദ്ധ ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഹെന്‍റി ബെഡ്ഡോമിനെ ആദരിക്കാനാണ് നല്‍കിയിട്ടുള്ളത്.പശ്ചിമഘട്ടമലനിരകളിലും നീലഗിരിക്കുന്നുകളിലുമാണ് ഇവയെ ആദ്യം കണ്ടെത്തിയത്. കരയിലാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്.തവളയാണ് ഇവയുടെ പ്രധാന ആഹാരം. മേല്‍ച്ചുണ്ടില്‍ എട്ടോ,ഒന്‍പതോ ചെതുംബലുകളും, കീഴ്ചുണ്ടില്‍ അഞ്ച് ചെതുംബലുകള്‍ ശരീരത്തിന്‍റെ മേല്‍ഭാഗത്തുണ്ട്.എന്നാല്‍ , മിനുസമേറിയ തൊലിയാണ് ഇവയ്ക്കുള്ളത്.പിന്‍ഭാഗത്ത് 131 മുതല്‍ 150 വരെ ചെതുംബലുകളും വാലിന്റെ അടിഭാഗത്ത് 65 മുതല്‍ 75 വരെ ചെതുംബലുകളും ഈയിനം പാമ്പുകല്‍ക്കുണ്ട്.സാമാന്യം വലിയ കണ്ണുകളാണ് ഇവയ്ക്കുള്ളത്.തവിട്ടുനിറത്തിലുള്ള തൊലിയില്‍ മഞ്ഞയും കറുപ്പും ഇടകലര്‍ന്ന ചെതുംബലുകള്‍ കാട്ടുനീര്‍ക്കോലിയുടെ പ്രത്യേകതയാണ്,പ്രായമെത്തിയ പാമ്പുകളില്‍ മഞ്ഞനിറത്തിലുള്ള ചെതുംബലുകള്‍ അത്ര പ്രകടമാവില്ല.കാട്ടുനീര്‍ക്കോലികള്‍ പരമാവധി 51 മുതല്‍ 66 സെ.മീ വരെ വളരാറുള്ളൂ.വാലിന് 13 മുതല്‍ 19 സെ.മീ വരെ നീളമുണ്ടാകാറുണ്ട്.

   നീര്‍ക്കോലികളെപ്പോലെ ഇവയ്ക്കും വിഷശക്തി ഇല്ലാത്തവയാണ്‌.അടുത്തുവരുന്ന കൊച്ചു ജീവികളെ ചാടിപ്പിടിച്ച് ഭക്ഷിക്കുകയാണ് പതിവ്.തവളകള്‍, ചെറുമത്സ്യങ്ങള്‍, എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.ഇവ സാധരണയായി പകല്‍സമയത്താണ് ഇര തേടുന്നതിനായി ഇറങ്ങുന്നത്.ഇവയും മുട്ടയിട്ടാണ് കുഞ്ഞുങ്ങളെ വിരിയ്ക്കുന്നത്.ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലാണ് ഇവ മുട്ടയിടാറുള്ളത്.ഒരേ സമയം മുപ്പതോളം മുട്ടകള്‍ ഇടാറുണ്ട്.ഇവയുടെ കടിക്ക് മനുഷ്യശരീരത്തില്‍ യാതൊരുവിധ പ്രതികരണവും ഉണ്ടാക്കുവാനായി കഴിയുന്നില്ല.അതുകൊണ്ട് തന്നെ ഇവയെയും ഭയപ്പെടേണ്ടതായിട്ടില്ല.എങ്കില്‍പ്പോലും നീര്‍ക്കോലി കടിച്ചാല്‍ അത്താഴം മുടങ്ങും എന്ന നമ്മുടെ പരമ്പരാഗതമായ പഴഞ്ചൊല്ല് ഇക്കൂട്ടരിലും നിലനില്‍ക്കുന്നു എന്നതാണ് സത്യം.