മൈക്രവേവ്
വൈദ്യുതകാന്തിക തരംഗങ്ങള്‍ 1887ല്‍ ഹെ൪ട്ട്സ് ആണ് കണ്ടുപിടിച്ചത്.ഇതിന്‍റെ തരംഗദൈര്‍ഘ്യം ഒരു മില്ലിമീറ്റര്‍ മൈക്രവേവുകള്‍.ഇതിന്‍റെ തരംഗദൈര്‍ഘ്യം ഒരു മില്ലിമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെയാണ്.ഇരുപതാംനൂറ്റാണ്ടിന്റെ മദ്ധ്യം വരെ മൈക്രവേവുകള്‍ റഡാറില്‍ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.
അമേരിക്കകാരനായ പെഴ്സി ലി ബാരണ്‍ സെപ്ന്സര്‍ 1945ല്‍ 25-120 മി.മീ തരംഗത്തില്‍ ഗവേഷണത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.ഈ സമയം തന്‍റെ കീശയിലെ മിഠായി അലിഞ്ഞതിന്റെ കാരണം അദ്ദേഹം ഉടന്‍ മനസിലാക്കി മൈക്രവേവ് ഒരു പദാര്‍ത്ഥത്തിനുള്ളില്‍ തന്മാത്രപ്രകമ്പനം ഉണ്ടാക്കുകയും ചൂട് പുറത്തുവിടുകയും ചെയ്യുന്നു.
ഈ ആശയം ഉപയോഗപ്പെടുത്തി റഡാര്‍ ഉപകരണങ്ങളില്‍ വിദഗ്ധനായ റെയ്ത്തിയണ്‍ ഒരു പാചകോപകരണം വികസിപ്പിച്ചെടുത്തു.മൈക്രാവേവ് ഉപയോഗിച്ചാണ് ഇതില്‍ പാചകം നിര്‍വഹിക്കപ്പെടുന്നത്.ഈ ഉപകരണത്തെ റഡാ റേഞ്ച് എന്നുവിളിച്ചു.ഇതിന്‍റെ ശേഷി 1600 വാട്സ് ആയിരുന്നു.ഈ യന്ത്രം ഭാരവും ചെലവും കൂടിയതിനാല്‍ ആശുപത്രികളിലും സൈനിക കാന്റിനുകളിലും മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ.പ്രഥമ ഗൃഹോപയോഗ്യ മൈക്രവേവ് അടുപ്പ് പുറത്തിറക്കിയത് 1967ല്‍ അമന കമ്പനിയായിരുന്നു.
മൈക്രവേവുകള്‍ ഉത്പാദിപ്പിക്കാനുള്ള ഒരു ഉപാധിയാണ് മാഗ്നെട്രോണ്‍,1940 കളില്‍ ഇതുപയോഗിച്ച് മൈക്രവേവുകള്‍ ഉത്പാദിപ്പിച്ചിരിക്കുന്നത് മുഖ്യമായും റഡാറിന് വേണ്ടിയായിരുന്നു.പിന്നീടാണ് മൈക്രവേവ് അടുപ്പുകളിലും ഉപയോഗിച്ച് തുടങ്ങിയത്.ചില ഉയര്‍ന്ന ആവൃത്തികളില്‍ മൈക്രവേവ് അപകടകാരിയായേക്കാം.