Encyclopedia

സിഡ്നി

തുറമുഖനഗരം എന്നറിയപ്പെടുന്ന ഓസ്ട്രേലിയന്‍ നഗരമാണ് സിഡ്നി. ഓസ്ട്രേലിയയിലെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരം. ബ്രിട്ടന്‍ ഓസ്ട്രേലിയയില്‍ ആദ്യമായി കോളനി സ്ഥാപിച്ച സ്ഥലം എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകള്‍ ഈ നഗരത്തിനുണ്ട്.

  ന്യൂസൗത്ത് വെയ്ല്‍സ് സംസ്ഥാനത്തിന്‍റെ തലസ്ഥാനമാണ് സിഡ്നി. ഓസ്ട്രേലിയയുടെ തെക്കുകിഴക്കായി സിഡ്നി തുറമുഖം ഉള്‍പ്പെടുന്ന പോര്‍ട്ട് ജാക്സണ്‍ തീരപ്രദേശത്താണ് ഈ നഗരം രൂപംകൊണ്ടിരിക്കുന്നത്. ഇവിടത്തെ സിഡ്നി ഓപ്പറ ഹൗസ്, ഹാര്‍ബര്‍ ബ്രിഡ്ജ്, വാട്സന്‍ ബേ, റോയല്‍ ബോട്ടാണിക്ക് ഗാര്‍ഡന്‍, ക്വീന്‍ വിക്ടോറിയ ബില്‍ഡിംഗ്, സിഡ്നി അക്വേറിയം എന്നിവ ലോകപ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.

  ലോകത്തിലെ ഏറ്റവും സാംസ്കാരിക വൈവിധ്യമുള്ള നഗരങ്ങളിലൊന്നാണ് സിഡ്നി.2000-ലെ സമ്മര്‍ ഒളിപിക്സിന് ഈനഗരമാണ് ആഥിത്യം വഹിച്ചത്.ലോകത്തിലെ മികച്ച സര്‍വകലാശാലകളില്‍ ഒന്നായ സിഡ്നി സര്‍വ്വകലാശാല ഈ നഗരത്തിലാണ്.