CookingEncyclopediaFood

മീന്‍ ചാപ്സ്

 ചേരുവകള്‍

മീന്‍ – 1 കിലോ

മുട്ട – ഒരെണ്ണം

ഉരുളക്കിഴങ്ങ്- 8 എണ്ണം

അണ്ടിപ്പരിപ്പ്- 200 ഗ്രാം

മല്ലിയില- കുറച്ച്

ചുവന്നുള്ളി, ഇഞ്ചി ഇവ അരിഞ്ഞത്- 2 സ്പൂണ്‍

മുളക്പൊടി- 2 വലിയ സ്പൂണ്‍

കുരുമുളകുപൊടി – 2 നുള്ള്

പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത്- 2 സ്പൂണ്‍

വെളുത്തുള്ളി- 4 അല്ലി

വിനാഗിരി, ഉപ്പ്- കുറച്ച്

പാകം ചെയ്യുന്ന വിധം

മീന്‍ കഴുകി ചെറിയ കഷണങ്ങളാക്കുക. ആവശ്യത്തിനു വെള്ളം എടുത്ത് മീന്‍ കഷണങ്ങളിട്ട് വേവിക്കുക. ഉരുളക്കിഴങ്ങ് തൊലിചെത്തി കളഞ്ഞ് കഷണങ്ങളായി മുറിച്ച് കുറച്ച് വെള്ളത്തില്‍ വേവിക്കണം. വെന്ത് വരുമ്പോള്‍ ഉരുളക്കിഴങ്ങ് തവികൊണ്ട് ഉടച്ചെടുക്കുക. മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ്, വിനാഗിരി ചേര്‍ത്ത് ഉരുളക്കിഴങ്ങും മീന്‍ കഷണങ്ങളും കുഴച്ച് ഓരോ ഉരുളയാക്കി വയ്ക്കുക.

  ഒരു ചീനച്ചട്ടിയില്‍ കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അണ്ടിപ്പരിപ്പ് മൂപ്പിക്കുക. ഉള്ളി, ഇഞ്ചി, കൊത്തമല്ലിയില ഇവ അരിഞ്ഞതും ചേര്‍ത്ത് വഴറ്റി വയ്ക്കണം. ഈ മസാലകള്‍ ഉരുട്ടി വച്ചിരിക്കുന്ന ഉരുളകള്‍ പരത്തി നടുക്ക് കുറേശ്ശെ വച്ച് മൂടി എടുക്കുക. പൊടിഞ്ഞ് പോകാതിരിക്കാന്‍ മുട്ട അടിച്ച് പതപ്പിച്ച് ചേര്‍ക്കണം. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് വറുത്തെടുക്കാം.