മയാമി
ലാറ്റിനമേരിക്കയുടെ തലസ്ഥാനമായി വിശേഷിപ്പിക്കപ്പെടുന്ന നഗരമാണ് മയാമി. അമേരിക്കയിലെ ജനസാന്ദ്രതയേറിയ സംസ്ഥാനങ്ങളിലൊന്നായ ഫ്ലോറിഡയിലാണ് ഈ നഗരം.
വിനോദസഞ്ചാരമാണ് മയാമിയിലെ സ്വകാര്യമേഖലയുടെ പ്രധാന വരുമാനമാര്‍ഗം. ഇവിടത്തെ അതിമനോഹരമായ ബീച്ചുകളില്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് എത്തുന്നത്. വിനോദയാത്രാക്കപ്പലുകളുടെ പ്രധാനതാവളമായ മയാമി ലോകത്തിന്റെ ക്രൂസ് കാപിറ്റല്‍ എന്ന് അറിയപ്പെടുന്നു. ന്യൂയോര്‍ക്ക് സിറ്റി കഴിഞ്ഞാല്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്‌ട്ര ടൂറിസ്റ്റുകള്‍ എത്തുന്ന സ്ഥലമാണിത്.
ഫിഡല്‍ കാസ്ട്രോ ക്യൂബയില്‍ അധികാരമേറ്റതിനെത്തുടര്‍ന്ന് വളരെയധികം ധനികര്‍ രാജ്യം വിട്ട് മയാമിയില്‍ അഭയം തേടിയിരുന്നു. ഇന്ന് അമേരിക്കയില്‍ ക്യൂബന്‍- അമേരിക്കന്‍ ജനവിഭാഗം ഏറ്റവുമധികം വസിക്കുന്ന നഗരവും മയാമിയാണ്.