തീ കെടുത്തുന്ന ബേക്കിംഗ് സോഡ
അടുക്കളയിലെ ഫയര്‍ എക്സ്റ്റിംഗ്യൂഷറാണ് ബേക്കിംഗ് സോഡ, ചെറിയ തീപിടുത്തമൊക്കെ കെടുത്താന്‍ അല്പം ബേക്കിംഗ് സോഡ വിതറിയാല്‍ മതി.
ഇന്ധനം, ചൂട്, ഓക്സിജന്‍ എന്നീ മൂന്ന് കാര്യങ്ങളാണ് തീ കത്താന്‍ വേണ്ടതെന്ന് നമുക്കറിയാം, ഇവയില്‍ ഏതെങ്കിലും ഒന്ന് നീക്കം ചെയ്താല്‍ തീ കെടും.
സോഡിയം ബൈകാര്‍ബനേറ്റ് എന്നാണ് ബേക്കിംഗ് സോഡയുടെ രാസനാമം, ബേക്കിംഗ് സോഡ ചൂടാക്കിയാല്‍ അതിന് ചില രാസമാറ്റങ്ങള്‍ സംഭവിക്കും. അത് അന്തരീക്ഷത്തില്‍ നിന്ന് ഓക്സിജനെ നീക്കം ചെയ്ത് കാര്‍ബണ്‍ഡയോക്സയിഡിനെ പുറത്തുവിടുന്നു. ഓക്സിജന്‍ തീയുടെ സമീപത്തുനിന്ന് അപ്രത്യക്ഷമാകുകയും അവിടെ കാര്‍ബണ്‍ഡയോക്സൈഡ് വ്യാപിക്കുകയും ചെയ്യുന്നതോടെ തീ കെടുന്നു.
ചൂടാക്കുമ്പോള്‍ ബേക്കിംഗ് സോഡയ്ക്ക് സംഭവിക്കുന്ന രാസമാറ്റത്തിന്റെ ഫലമായി ചെറിയതോതില്‍ വെള്ളം ഉണ്ടാകുന്നു. ഇതും തീ കെടുന്നതിന് സഹായിക്കും.