Encyclopedia

ഹെര്‍പസ് വൈറസുകള്‍

ജന്തുക്കളില്‍ സാധാരണമായ ഒരു വിഭാഗം വൈറസുകളാണ് ഹെര്‍പസ് വൈറസുകള്‍. നൂറോളം വൈറസുകള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടും. ഇഴയുക, നിരങ്ങുക എന്നൊക്കെ അര്‍ത്ഥമുള്ള herpein എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് ഹെര്‍പസ് എന്ന പേര് ഇവയ്ക്ക് ലഭിച്ചത്. ഇവയില്‍ എട്ടോളം ഇനങ്ങള്‍ മനുഷ്യനെ ബാധിക്കുന്നവയാണ്. ഒരിക്കല്‍ ബാധിച്ചാല്‍ ജീവിതകാലം മുഴുവന്‍ ഇവയുടെ സാന്നിധ്യം ശരീരത്തില്‍ കാണും. രോഗിയുടെ പ്രതിരോധിശേഷിയെ ആശ്രയിച്ചിരിക്കും രോഗത്തിന്‍റെ കാഠിന്യo. herpes simplex virus, varicella zoster, human cytomegalovirus എന്നിവ മനുഷ്യനെ ബാധിക്കുന്ന ചില ഹെര്‍പസ് വൈറസുകളാണ്.