Encyclopedia

ഹാന്റാവൈറസ്

1990-കളില്‍ തെക്കുപടിഞ്ഞാറന്‍ അമേരിക്കയെ ഞെട്ടിച്ച വൈറസാണ് ഹാന്റാവൈറസ് ഈ വൈറസിന്റെ ആക്രമണമേല്‍ക്കുന്നവര്‍ക്ക് ഗുരുതരമായ ന്യുമോണിയ പിടിപെടും, അതാണ് ഹാന്റാവൈറസ് ബാധയുടെ പ്രധാന ലക്ഷണവും.

   ഒരു RNA വൈറസായ ഇത് ആദ്യമായി കണ്ടെത്തിയത് അമേരിക്കയില്‍ കാണപ്പെടുന്ന deer mouse എന്നയിനം എലികളിലാണ്. അതിന്‍റെ കാഷ്ഠത്തിലൂടെയാണ് ഹാന്റാവൈറസുകള്‍ മനുഷ്യരിലേക്ക് പകരുക. ശരീരത്തിലെ മുറിവുകള്‍ നേത്രപടലങ്ങള്‍, മൂക്ക്, വായ, എന്നിവയിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന  വൈറസുകള്‍, ശ്വാസകോശം, കിഡ്നി തുടങ്ങിയ ആന്തരിക അവയവങ്ങളെ ഗുരുതരമായി ബാധിക്കുന്നു. ഹാന്റാവൈറസുകളെ പ്രതിരോധിക്കാന്‍ പ്രത്യേക വാക്സിനുകള്‍ കണ്ടെത്തിയിട്ടില്ല. രോഗവാഹകരായ എലികള്‍ പെരുകുന്നത് നിയന്ത്രിക്കലാണ് രോഗാണുവിനെ അകറ്റിനിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗം.